കൊച്ചിയിലെ കവര്‍ച്ചാ പരമ്പര; ഒരാള്‍ കൂടി അറസ്റ്റില്‍

0

കൊച്ചി നഗരത്തിലെ കവർച്ചാ പരമ്പരയിലെ ഒരാൾ കൂടി പിടിയിലായി. മുഖ്യ ആസൂത്രകൻ നസീർഖാന്റെ മരുമകൻ ഷമീം ആണ് ബെംഗളൂരുവിൽ പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരെ പിടികൂടിയിരുന്നു. ഇവരെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
ഡിസംബർ 15നാണ് സംഘം ആദ്യ കവര്‍ച്ച നടത്തിയത്. പുല്ലേപ്പടി പാലത്തിനു സമീപം ഇസ്മയിലിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി അഞ്ചുപവൻ സ്വർണമാണ് ഇവര്‍ ആദ്യം കവര്‍ന്നത്.   പിറ്റേന്ന് തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് കുമാറിന്റെ വീട്ടിലും സംഘം കവര്‍ച്ച നടത്തി. ആനന്ദ്കുമാറിനെ തലയ്ക്കടിച്ച് വീഴ്ത്തി വീട്ടുകാരെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. 50 പവൻ സ്വർ‍ണവും ഇരുപതിനായിരം രൂപയുമാണ് അവിടെ നിന്ന് കവര്‍ന്നത്.

24news

Share.

Leave A Reply

Powered by Lee Info Solutions