റിവഞ്ച് പോണിനു തടയിടാന്‍ ഒരു ഓസ്ട്രേലിയന്‍ ടൂള്‍

0

സ്നേഹമോ കാമമോ എന്ത് തന്നെ ആയാലും പലപ്പോഴും ഒരു വിധ പ്രകോപനവും കൂടാതെ പങ്കാളിയെയോ അതുമല്ലെങ്കില്‍ മനപൂര്‍വം ദ്രോഹിക്കാന്‍ ഉദ്ദേശിക്കുന്ന ആരെയെങ്കിലും കരിവാരിതേക്കാനും, അവരെ മാനസികമായും , സാമൂഹികമായും തകര്‍ക്കാന്‍ ആയി ക്രിമിനല്‍ ബുദ്ധികള്‍ ഏറെ കാലം ആയി ഉപയോഗിച്ച് വരുന്ന രീതിയാണ് തങ്ങള്‍ പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങള്‍ ഓണ്‍-ലൈന്‍ ലോകത്തേക്ക് കടത്തി വിടുക, വിറ്റു കാശാക്കുക തുടങ്ങിയവ. ഇങ്ങനെയുള്ള ഈ പ്രവര്‍ത്തി കൊണ്ട് മാനസികമായി തകര്‍ന്നു ജീവിതം നശിച്ചു പോയാ നിരവധി പേര്‍ നമുക്കിടയില്‍ ഉണ്ട് എന്നതും വാസ്തവമാണ്.

പലപ്പോഴും ഇങ്ങനെ സോഷ്യല്‍ മീഡിയയിലോ മറ്റു സൈബര്‍ ഇടങ്ങളിലോ പ്രത്യക്ഷപെടുന്ന ഇവയ്ക്ക് വേണ്ട രീതിയില്‍ തടയിടാന്‍ അധികൃതര്‍ക്ക് പറ്റാറില്ല.  നിമിഷ വേഗത്തില്‍ പടരുന്ന ഇവ പെട്ടെന്ന് കൈമാറ്റം ചെയ്യപെടുന്ന ഒന്നാണ്. അഥവാ പരാതി കൊടുത്താല്‍ തന്നെ വേണ്ട രീതിയില്‍ നടപടി എടുക്കാന്‍ ഉള്ള സാങ്കേതികത്വം പലപ്പോഴും ആര്‍ജിക്കാന്‍ പറ്റാറില്ല.

ഇങ്ങനെയുള്ള ഈ ന്യൂനതകള്‍ക്ക് പരിഹാരം എന്നോണം , ആര്‍ക്കും എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതും പെട്ടെന്ന് പരിഹാരം നല്‍കാന്‍ സജ്ജമായതും ആയ ഒരു ടൂള്‍ വികസിപ്പിചിരിക്കുകയാണ് ഒരു ഓസ്ട്രെലിയന്‍ വെബ് പോര്‍ട്ടല്‍. അനുദിനം വര്‍ധിച്ചു വരുന്ന റിവഞ്ച് പോണുകള്‍ക്ക് എതിരെ യുവനിരയെ സജ്ജമാക്കാനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തില്‍ കൊണ്ട് വരാനും ഈ ടൂള്‍ ഉപകരിക്കും എന്നാണ് പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.

 

Share.

Leave A Reply

Powered by Lee Info Solutions