2000 രൂപാ നോട്ടുകള്‍ ഏറ്റവും വലിയ അബദ്ധം”, നൊബേല്‍ സമ്മാന ജേതാവ് റിച്ചാര്‍ഡ് തലേര്‍

0

ഡല്‍ഹി : നോട്ട് നിരോധനമെന്ന ആശയം മികച്ചതാണെങ്കിലും ഇന്ത്യയില്‍ അത് നടപ്പാക്കിയപ്പോള്‍ വന്‍ പാളിച്ചപറ്റിയെന്ന് സാമ്ബത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ റിച്ചാര്‍ഡ് തലേര്‍. തന്റെ വിദ്യാര്‍ത്ഥിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനവും ഡിജിറ്റലൈസേഷനുമെല്ലാം നല്ല ആശയങ്ങളാണ്. അഴിമതി രഹിത സമൂഹത്തെ നിര്‍മിക്കാനുതകുന്ന നീക്കങ്ങളാണവ. എന്നാല്‍ ഇന്ത്യയില്‍ അത് നടപ്പാക്കിയ രീതിമൂലം അത് പാളിപ്പോയി. 2000 രൂപാ നോട്ട് പുറത്തിറക്കുകകൂടി ചെയ്തതോടെ നോട്ട് നിരോധിക്കല്‍ തീരുമാനം വെറും കുട്ടിക്കളിപോലെയായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ തന്റെ വിദ്യാര്‍ത്ഥിയായ സ്വരാജ് കുമാറിന്റെ ചോദ്യങ്ങളോടാണ് ഇ മെയിലിലൂടെ തലേര്‍ ഇങ്ങനെ പ്രതികരിച്ചത്. നേരത്തെ നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്ന ആളാണ് തലേര്‍. എന്നാല്‍ നോട്ട് നിരോധനം ഇന്ത്യയില്‍ കൊണ്ടുവന്ന ദുരന്തം തിരിച്ചറിഞ്ഞാണ് തലേറിന്റെ പുതിയ പ്രതികരണം.

Share.

Leave A Reply

Powered by Lee Info Solutions