മധ്യപ്രദേശിൽ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട്​

0

ഇൻഡോർ: ഗാന്ധിയുടെ ചിത്രമില്ലാത്ത 2,000 രൂപ നോട്ടുകൾക്ക് പിന്നാലെ ഒരു വശം മാത്രം പ്രിൻറ് ചെയ്ത 500 രൂപ നോട്ടും. മധ്യപ്രദേശിലെ ഖരഖോണിലെ ജില്ലയിലെ എ.ടി.എമ്മിൽ നിന്നാണ് ഒരു വശം മാത്രം പ്രിൻറ് ചെയ്ത 500 രൂപ നോട്ട് ലഭിച്ചത്.

മധ്യപ്രദേശിലെ ഖാർഖോൺ ജില്ലയിലെ ഹേമന്ത് സോണിക്കാണ് ഒരു വശം മാത്രം പ്രിൻറ് ചെയ്ത് 500 രൂപ നോട്ടുകൾ കിട്ടിയത്. എസ്.ബി.യുടെ എ.ടി.എമ്മിൽ നിന്ന് 1500 രൂപയാണ് സോണി പിൻവലിച്ചത്. ഇതിൽ രണ്ട് 500 രൂപ നോട്ടുകളിൽ ഒരു വശത്ത് മാത്രമേ പ്രിൻറ് ചെയ്തിരുന്നുള്ളു. ഉടൻ തന്നെ ബാങ്ക് അധികൃതരെ വിവരമറിയിച്ചതായി സോണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഖരഖോൺ ജില്ലയിൽ തന്നെ ഇത്തരത്തിൽ 4500 രൂപ എ.ടി.എമ്മിൽ നിന്ന് പിൻവലിച്ച വ്യക്തിക്കും ഒരു വശം മാത്രം പ്രിൻറ് ചെയ്ത 500 രൂപ നോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും സോണി പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions