ആ​റ് പ​ന്തി​ലും വി​ക്ക​റ്റ്, ആ​റും ക്ലീ​ന്‍ ബൗ​ള്‍​ഡ്..വിസ്മയമായി ലൂക

0

ലണ്ടന്‍: ഒരു ഓവറിലെ ആറ് പന്തിലും വിക്കറ്റ്, ആറും ക്ലീന്‍ ബൗള്‍ഡ്..! 13 വയസുകാരന്‍റെ പന്തുകള്‍ റിക്കാര്‍ഡ് പിഴുത് മൂളിപ്പറന്നു. ലൂക റോബിന്‍സണ്‍ എന്ന ഇംഗ്ലണ്ടിലെ സ്കൂള്‍ പയ്യനാണ് ലോകത്തെ ഞെട്ടിച്ച ആ ബൗളര്‍.

ഫിലദല്‍ഫിയ ക്രിക്കറ്റ് ക്ലബ് അണ്ടര്‍ 13 ടീമിലെ താരമാണ് ലൂക. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ദുര്‍ഹാമില്‍ നടന്ന മത്സരത്തിലാണ് ലൂക കാണികളെ വിക്കറ്റ് വിരുന്നൂട്ടിയത്. മത്സരത്തില്‍ അമ്ബയറായ ലൂകയുടെ പിതാവ് സ്റ്റെഫാന്‍ ബൗളേഴ്സ് എന്‍ഡില്‍നിന്ന് മകന്‍റെ ലോക റിക്കാര്‍ഡ് പ്രകടനം അടുത്തറിഞ്ഞു.

രണ്ട് ഓവര്‍ എറിഞ്ഞിട്ടും വിക്കറ്റ് ലഭിക്കാതിരുന്ന ലൂക തന്‍റെ അവസാനത്തേയും മൂന്നാമത്തേയും ഓവറിലാണ് എല്ലാ പന്തിലും വിക്കറ്റ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഫിലദല്‍ഫിയ 76 റണ്‍സ് മാത്രമാണ് നേടിയത്. ലൂക തന്‍റെ അവസാനത്തെ ഓവര്‍ എറിയാനെത്തുമ്ബോള്‍ എതിരാളികള്‍ ഒരു വിക്കറ്റിന് 10 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ ലൂകയുടെ ഓവര്‍ കഴിഞ്ഞതിനു ശേഷം എട്ടു റണ്‍സുകൂടി കൂട്ടിച്ചേര്‍ത്ത് എല്ലാവരും പുറത്തായി.

ഇളയ സഹോദരന്‍ മാത്യുവും ഫീല്‍ഡറായി ഏറെ അടുത്തുനിന്ന് ലൂകയുടെ റിക്കാര്‍ഡ് പ്രകടനം കണ്ടു. ലൂകയുടെ ലോക റിക്കാര്‍ഡ് പ്രകടനം ബുക്കില്‍ രേഖപ്പെടുത്തിയത് മറ്റാരുമല്ല, അമ്മ ഹെലന്‍. മുത്തച്ഛന്‍ ഗ്ലെന്നും ബൗണ്ടറിക്കരുകില്‍നിന്ന് കൊച്ചുമകന്‍റെ വിക്കറ്റ് വേട്ട ആസ്വദിച്ചു.

Share.

Leave A Reply

Powered by Lee Info Solutions