600 കോടി രൂപ മുതല്‍മുടക്കില്‍ എംടിയുടെ ‘രണ്ടാമൂഴം’ അടുത്തവര്‍ഷം: മോഹന്‍ലാല്‍

0

കൊച്ചി : എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ‘രണ്ടാമൂഴം’ ഉടന്‍ യാഥാര്‍ഥ്യമാകും. എംടി തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മോഹന്‍ലാല്‍ അറിയിച്ചു. 600 കോടി രൂപ മുതല്‍മുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

600 കോടി ബജറ്റില്‍ ഒരുക്കുന്ന രണ്ടാമൂഴം നിര്‍മാണത്തിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ ചരിത്രമാകും. ഇതൊരു ഇന്റര്‍നാഷണല്‍ പ്രൊഡക്ടാണെന്നും മോഹന്‍ലാല്‍ പറയുന്നു.രണ്ട് ഭാഗമായിട്ടാണ് രണ്ടാമൂഴം വരുന്നത്. അടുത്ത വര്‍ഷം സിനിമ യാഥാര്‍ത്ഥ്യമാകും എന്നാണ് നടന്‍ അറിയിച്ചിരിയ്ക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions