ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കക്കൂസ് ഇല്ലാത്തത് ഇന്ത്യയില്‍; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കക്കൂസ് സൗകര്യം ഉള്ളത് കേരളത്തിലും

0

ഏറ്റവും പുതിയ പഠന റിപോര്‍ട്ടുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കക്കൂസ് സൗകര്യം ഇല്ലാത്ത രാജ്യം ഇന്ത്യയാണ്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാമത് നില്‍ക്കുന്ന ഇന്ത്യയില്‍ 732 ബില്ല്യന്‍ ജനങ്ങള്‍ക്ക് കക്കൂസ് സൗകര്യം ഇല്ല.

355 ബില്ല്യന്‍ സ്ത്രീകള്‍ക്ക് കക്കൂസ് സൗകര്യം ഇല്ല എന്നും വാട്ടര്‍-എയ്ഡ് എന്ന കമ്പനി തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

കേട്ടിഘോഷിച്ചു ആഘോഷിച്ച സ്വച് ഭാരത്‌ പരിപാടികള്‍ക്ക് രാജ്യത്ത് കാര്യമാത്ര പ്രസക്തമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല എന്നതിന് ഉദാഹരണം ആണ് ഈ പഠനം.

പ്രാഥമിക ആവശ്യങ്ങള്‍ തുറസ്സായ ഇടങ്ങളില്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടി ശ്രമം നടത്തുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

ശുചിത്വ കാര്യങ്ങളിലെ ഈ പ്രശ്നങ്ങള്‍ കാരണം പകര്‍ച്ച വ്യാധികള്‍ കുട്ടികളില്‍ വ്യാപകമായി കണ്ടു വരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. മധ്യപ്രദേശ്, ബീഹാര്‍, ആസ്സാം തുടങ്ങിയ ഇടങ്ങളില്‍ ഇവ ഗുരുതരമായി കണ്ടു വരുന്നു.

അതെ സമയം ശുചിത്വത്തിന്‍റെ കാര്യത്തിലും കക്കൂസ് നിര്‍മ്മാണത്തിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച സംസ്ഥാനമായി കേരളത്തെ അടയാളപെടുത്തുന്നതായും കാണുന്നു.

States With Higher Access To Improved Sanitation
Had Lower Prevalence Of Anaemia, Diarrhoea

Access To Improved Sanitation: Top 5 States
State Households with improved sanitation Prevalence of diarrhoea* Non-pregnant women who are anaemic** Pregnant women who are anaemic**
Kerala 98.10% 3.40% 34.60% 22.60%
Sikkim 88.20% 1.50% 35.20% 23.60%
Mizoram 83.50% 7.60% 24.60% 26.60%
Punjab 81.50% 6.60% 54% 42%
Haryana 79.20% 7.70% 63.15 55%
India 48.40% 9.20% 53.10% 50.30%

 

 

Share.

Leave A Reply

Powered by Lee Info Solutions