ആറുവയസ്സുകാരനെ അക്രമികള്‍ കൊലപ്പെടുത്തി

0

മിസിസിപ്പി: അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിന് പോയ ആറുവയസ്സുകാരനെ അക്രമികള്‍ കൊലപ്പെടുത്തി. ആറുവയസ്സുകാരന്‍ കിംഗ്സ്റ്റണ്‍ ഫ്രയിസര്‍ ആണ് കൊല്ലപ്പെട്ടത്.     കുട്ടിയെ കാറില്‍ ഇരുത്തി കടയില്‍ സാധനം വാങ്ങാന്‍ കയറിയ അമ്മ തിരികെ വന്നപ്പോഴേക്കും കുട്ടിയെ ഇരുത്തിയ ഇവരുടെ കാര്‍ അക്രമികള്‍ തട്ടിയെടുത്തിരുന്നു.

ഉടന്‍ തന്നെ യുവതി ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടക്കുന്നതിന് ഇടെ നഗരത്തിന് പുറത്ത് സബ് വേയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം. അക്രമി സംഘം കുഞ്ഞിനെ കൊന്ന്് മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച ശേഷം  കാറുമായി കടന്നുകളഞ്ഞതാവാം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് മോഷ്ടാക്കളുടെ ഫോട്ടോകള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അക്രമികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ ഉടന്‍ നടത്തും.

Share.

Leave A Reply

Powered by Lee Info Solutions