ടി.വി ഷോകള്‍ക്ക് വാങ്ങുന്ന പ്രതിഫലത്തുക അനാഥാലയത്തിന്; ഇത് താന്‍ടാ അലന്‍സിയര്‍

0

സിനിമാക്കാര്‍ക്കിടയിലെ മാനവികതയുടെ മുഖമാണ് അലന്‍സിയര്‍. തന്‍റെ രാഷ്ട്രീയം എന്നത് മാനവികയതയുടെയാണ് എന്നു പറയാറുള്ള അലന്‍സിയര്‍ പറയുന്നത് ചെയ്ത് കാണിക്കാറുള്ള അപൂര്‍വ്വം ചില സിനിമാക്കാരില്‍ ഒരാളാണ്.

മാറുന്ന രാഷ്ട്രീയ സാമൂഹ സാഹചര്യങ്ങള്‍ക്ക് എതിരെയുള്ള പ്രതികരണം എന്നോണം ഏകാംഗ നാടകങ്ങളുമായി സമൂഹ മദ്ധ്യത്തിലേക്ക് ഇറങ്ങാറുള്ള ഈ മുന്‍ നാടക പ്രവര്‍ത്തകന്‍ സമൂഹത്തിനോട് കലാകാരനുള്ള പ്രതിബദ്ധത പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്.

അലന്‍സിയറിന്‍റെ ഇങ്ങനെയുള്ള ഒറ്റയാള്‍ പോരാട്ടങ്ങള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വ്യതസ്തമായ വേഷങ്ങള്‍ അനായാസേന അഭിനയിച്ചു ഫലിപ്പിക്കാറുള്ള അലന്‍സിയറിന്‍റെ മഹേഷിന്‍റെ പ്രതികാരം, ഞാന്‍ സ്റ്റീവ് ലോപ്പസ് , തൊണ്ടിമുതല്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയവയാണ്.

ഇത് കൂടതെ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വാങ്ങുന്ന തുകയായ 25,000  രൂപ ഒരു അനാഥാലയത്തിന്‍റെ പേരില്‍ ചെക്ക് ആയി നല്‍കാനാണ് അലന്‍സിയാര്‍ ആവശ്യപെടാറുള്ളത്.

വിധികര്‍ത്താവ്‌ ആവാനും മറ്റും ലക്ഷകണക്കിന് രൂപ പ്രതിഫലമായി ആവശ്യപെടാറുള്ള മുന്‍ നായികമാരെ വെച്ച് നോക്കുമ്പോള്‍ ഈ പ്രവര്‍ത്തി കൊണ്ട് ഒരു വേറിട്ട  മാതൃകയാണ് അലന്‍സിയാര്‍ മുന്നോട്ടു വെക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions