സച്ചിന്റെ റെക്കോർഡ് കുക്ക് മറികടക്കുമോ? കാരണം ഇതാണ്!!

0

ഒരുകാലത്ത് സച്ചിന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്ന് ക്രിക്കറ്റ് വിദഗ്ദര്‍ പ്രവചിച്ചിരുന്ന താരമാണ് ഇംഗ്ലണ്ടിന്‍റെ അലിസ്റ്റര്‍ കുക്ക്. 15000 ടെസ്റ്റ് റണ്‍സും 50 ടെസ്റ്റ് സെഞ്ച്വറിയും നേടാന്‍ കഴിവുള്ള താരമാണ് കുക്ക്ന്നു –സുനില്‍ ഗവാസ്കര്‍ പറയുന്നത്.മികച്ച പ്രകടനം കാഴ്ച്ചവച്ച് മുന്നേറിയിരുന്ന താരത്തിന് ഈ അടുത്ത കാലത്തായി കാലിടറിയ കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.2017ലെ ആഷസ് പരമ്പരയില്‍ ഇതുവരെ താളം കണ്ടെത്താന്‍ കുക്കിനു കഴിഞ്ഞിരുന്നില്ല. എന്നാല്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ താരം തന്‍റെ ഫോം വീണ്ടെടുത്തിരിക്കുകയാണ്.കഴിഞ്ഞ പത്ത് മത്സരത്തില്‍ ഒരു അര്‍ദ്ധസെഞ്ച്വറി പോലും നേടാനാകാതിരുന്ന കുക്ക് ഒരു ഇരട്ട സെഞ്ച്വറിയോടെ വിമര്‍ശനങ്ങള്‍ മറുപടി കൊടുത്തിരിക്കുകയാണ്.

മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ 244(409) റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഈ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍.ഈ സീരീസിലെ ഉയര്‍ന്ന വ്യക്തികത സ്കോറും ഇതോടെ കുക്കിന്‍റെ പേരിലായി. ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരുടെ പട്ടികയില്‍ കുക്ക് ആറാം സ്ഥാനത്ത് എത്തി.ഒരു കളിയില്‍ തന്നെ ജയവര്‍ധനെ , ചന്ദ്രപോള്‍ , ലാറ എന്നിവരെ മറികടന്നാണ് കുക്ക് ആറാം സ്ഥാനത്ത് എത്തിയത്.11956 റണ്‍സ് ആണ് ഇപ്പോള്‍ കുക്കിന്‍റെ നേട്ടം.

kook

Share.

Leave A Reply

Powered by Lee Info Solutions