അമ്പത് വയസ്സായി, ഒരു ചുളിവു പോലും വീണിട്ടില്ല. മകനുമൊന്നിച്ചു പോകുമ്പോള്‍ ആളുകള്‍ ബോയ്ഫ്രണ്ടാണോ എന്ന് ചോദിക്കുന്നു : ഒരു ചൈനീസ് അമ്മയുടെ പരിഭവം ഇങ്ങനെ!

0

നല്ല ഫിറ്റ്‌നെസില്‍ ജീവിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ തിരക്കിട്ട ജീവിതത്തില്‍ പലപ്പോഴും ശരീരത്തില്‍ കണ്ണുവെയ്ക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ല. അതിന് അപവാദമായി ഇതാ ഒരു ചൈനീസ് അമ്മ. അമ്പത് വയസ്സായിട്ടും ശരീരത്തില്‍ ഒരു ചുളിവു പോലും വീഴാതെ യുവത്വത്തിന്റെ പ്രസരിപ്പുമായി നില്‍ക്കുന്ന ഒരു ‘യുവസുന്ദരി’ ലിയു യെലിന്‍ എന്നാണ് പേര്. സിന്‍യാങ് പ്രവിശ്യയിലെ ഹെനാന്‍ പ്രവിശ്യയിലാണ് വീട്. 22 വയസ്സ് പ്രായമുള്ള മകനുണ്ട്. മകന്റെ കൂടെ പുറത്തിറങ്ങുമ്പോള്‍ ബോയ്ഫ്രണ്ടാണോ എന്ന ചോദ്യമാണ് മിക്കപ്പോഴും താന്‍ നേരിടേണ്ടി വരാറുള്ളതെന്ന് ലിയു പറയുന്നു. ശരീരം ഇത്ര യുവത്വത്തോടെ നിലനിര്‍ത്താന്‍ കോസ്‌മെറ്റിങ് സര്‍ജറി നടത്തിയോ എന്ന ചോദ്യത്തിനും അവര്‍ക്ക് മറുപടിയുണ്ട്. പതിവായി ജിമ്മില്‍ പോയി ശരീരം നോക്കുന്നുണ്ട്. ദിവസം രണ്ടു മണിക്കൂറാണ് വര്‍ക്ക് ഔട്ട്. ബോക്‌സിങും ചെയ്യുന്നുണ്ട്. പിന്നെ നീന്തലും.

aaaകഴിഞ്ഞ വര്‍ഷം മലായ് പെനിന്‍സുലയ്ക്കും ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയ്ക്കും ഇടയിലുള്ള സ്‌ട്രൈറ്റ് ഓഫ് മലാക്ക ഇവര്‍ നീന്തിക്കടന്നിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലിമെയില്‍ പറയുന്നു. 12 കിലോമീറ്ററാണ് ലിയു നിര്‍ത്താതെ നീന്തിയത്. അതിനു വേണ്ടിയെടുത്തത് നാലു മണിക്കൂര്‍. അതിനു മുമ്പ് ചൈനയിലെ യാങ്ട്‌സെ നദിയും ദക്ഷിണ കൊറിയയിലെ ഹാന്‍ നദിയും ഇവര്‍ നീന്തിക്കടന്നിട്ടുണ്ട്.താന്‍ ഇപ്പോഴും മനസ്സു കൊണ്ട് പതിനഞ്ചു വയസ്സുകാരിയാണ് എന്നാണ് ഈ അമ്മ പറയുന്നത്. ഒരു ലോക പര്യടനമാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ലിയു.ചൈനീസ് സോഷ്യല്‍ മീഡിയാ അക്കൗണ്ടായ വൈബോയില്‍ വന്‍ ആരാധക വൃന്ദവും ഈ സുന്ദരിക്കുണ്ട്. 75000 പേരാണ് ഇപ്പോള്‍ അവരെ പിന്തുടരുന്നത്. ഈ സൗന്ദര്യം 80 വയസ്സു വരെ നിലനിര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു.

Share.

Leave A Reply

Powered by Lee Info Solutions