രണ്ടും കല്‍പ്പിച്ച് ജയരാജന്‍; അഞ്ജു പുറത്തേക്ക്; സഹോദരന്റെ നിയമനം റദ്ദാക്കും

3

pinarayi-ep-jayarajan-anju-bobby-george.jpg.image.784.410

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ തമ്മിലടി മറനീക്കി പുറത്തുവന്നതിന് പിന്നാലെ കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ കസേര തെറിച്ചു.

കായികമന്ത്രി ഇപി ജയരാജനുമായി തുറന്ന പോരിന് ഇറങ്ങിതിരിച്ച അഞ്ജു ബോബി ജോര്‍ജിനെ മാറ്റുവാന്‍ തീരുമാനിച്ചതായി എല്‍ഡിഎഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നാമമാത്രമായ പ്രസിഡന്റാണ് അഞ്ജുവെന്ന് വ്യക്തമാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ദൈന്യംദിനപ്രവര്‍ത്തനങ്ങളില്‍ അഞ്ജു ഇടപെടാറില്ല. ഫയലുകളില്‍ ഒപ്പിടുന്ന പണിമാത്രമാണ് അഞ്ജുവിനുണ്ടായിരുന്നത്. മാസത്തില്‍ മൂന്നോ നാലോ തവണ തിരുവനന്തപുരത്തെത്തി ഫയലുകള്‍ ഒപ്പിട്ട് മടങ്ങുകയാണ് പതിവ്.

അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയെ നിയോഗിച്ച് വോട്ടെടുപ്പിലൂടെ പുതിയ കൗണ്‍സില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അഞ്ജുവിന്റെ സഹോദരന് കായികവകുപ്പില്‍ ജോലി നല്‍കിയത് അനധികൃതമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നിയമനം റദ്ദാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ അഴിമതി പുറത്തുവന്നതോടെ കായിക വകുപ്പ് ഉടച്ചുവാര്‍ക്കുവാനാണ് ഇപി ജയരാജന്റെ പദ്ധതി. ഇതിനായി കായികനിയമത്തില്‍ മാറ്റംവരുത്തും. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതോടെ കായിക വകുപ്പിലെ സമൂലഅഴിച്ചുപണിയും ചര്‍ച്ചയാകും. വരുന്ന ആഴ്ച്ചതന്നെ അഞ്ജു ബോബി ജോര്‍ജിനെ മാറ്റി പുതിയ നിയമനം നടക്കും.

അതേസമയം, വിഷയത്തിൽ ഇപി ജയരാജന് പൂർണ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പോർട്സ് കൗൺസിലിലെ അഴിമതികൾ മറനീക്കി പുറത്തുകൊണ്ടു വരാൻ എല്ലാവിധ സ്വതന്ത്ര്യവും കായികമന്ത്രിക്ക് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share.

3 Comments

 1. Vinod. P. Krishnan on

  കേരളത്തിലെ കായിക വകുപ്പു മന്ത്രി ശ്രീ. ഇ പി. ജയരാജനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത് .
  1. കേരളത്തിലെ എല്ലാ സ്കൂളുകളിലും മിനിമം ഒരു പുൽ മൈതാനം നിർബന്ധമാക്കുക . എയിഡഡ് / അൺ എയിഡഡ് സ്കൂളുകളുടെ അംഗീകാരത്തിന് ഇത് നിബന്ധനയാക്കുക .
  2. കേരള സർക്കാരിന്റെ / സ്പോർട്സ്സ് കൗൺസിലിന്റെ കീഴിൽ എല്ലാ പഞ്ചായത്തിലും മിനിമം 1 എന്ന തോതിൽ ഫുട്ബോൾ ഗ്രൗണ്ടുകൾ നിർമ്മിക്കുക .
  3. തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ( അവയുടെ കളി പാരമ്പര്യമനുസരിച്ച് ) വോളിബോൾ / ക്രിക്കറ്റ് / ഹോക്കി / ബാസ്കറ്റ് ബോൾ / ….. മൈതാനങ്ങൾ , നീന്തൽക്കുളം എന്നിവയിലേതെങ്കിലും ഒന്ന് അഡീഷണലായി നിർമ്മിക്കുക.
  4. നിർബന്ധമായും നിർമ്മാണം മൈതാനങ്ങൾ / കളിക്കങ്ങൾ മാത്രമായി ചുരുക്കുക . സ്റ്റേഡിയം എന്ന കൺസെപ്റ്റ് (ഇവിടെ ) തന്നെ മാറ്റുക . പകരം മൈതാനങ്ങൾക്കു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുക
  5. സർക്കാർ ചിലവിൽ വരുന്ന ഫുട്ബോൾ മൈതാനം , അധികമായി ഓരോ പഞ്ചായത്തിനും ലഭിക്കുന്ന മറ്റൊരു കളി സ്ഥലം എന്നിവയ്ക്കു പുറമേ നിലവിലുള്ള കളിസ്ഥലങ്ങൾ പുതുക്കാനോ / പുതുതായി നിർമ്മിക്കാനോ തയ്യാറാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 50% ചിലവ് , പരമാവധി ഒരു നിശ്ചിത തുക limit വച്ച് വൺ ടൈം ഗ്രാന്റായി നൽകുക .
  6. ഇതിനെല്ലാമുള്ള ( 1-5 ) ചിലവിലേക്കാവശ്യമായി വരുന്ന വൻ തുക , ‘ യുനെസ്കോ ‘ , ‘ ഫിഫ ‘ ‘ ഒളിമ്പിക് അസോസിയേഷൻ ‘ …. ….. എന്നിങ്ങനെയുള്ള നിരവധി സന്നദ്ധ / സ്പോർട്സ് സംഘടനുകളുമായോ , ‘ ഇ.എസ്. പി. എൻ .’ , സ്കൈ സ്പോട്സ് ‘ ….. തുടങ്ങിയ സ്പോട്സ് ബിസിനസ്സുകാരുമായോ , കേന്ദ്ര ഗവൺമെന്റുമായോ ഉള്ള സഹകരണത്തിലൂടെ ( tie – up ) നേടിയെടുക്കുക .
  7. സർക്കാർ ചിലവോടു കൂടി മുൻപ് നിർമ്മിച്ച എല്ലാ അടിസ്ഥാന സൗകര്യങ്ങളും പുനരുദ്ധീകരിച്ച് പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കുക .
  8. പുതുതായി നിർമ്മിച്ചതും നിലവിലുള്ളതുമായ എല്ലാ സർക്കാർ പങ്കാളിത്ത സ്പോട്സ് സംവിധാനങ്ങളും അതേ പടി നിലനിർത്താനും ആവശ്യമായ അറ്റകുറ്റ പ്പണികൾ നടത്താനും , സൗകര്യങ്ങൾ പരമാവധി പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ നോക്കി നടത്താനും ഒരു ‘ പബ്ലിക് മെയിന്റനൻസ് ഡിപ്പാർട്ട്മെൻറ് ( PMD ) രൂപീകരിക്കുക .
  9. PMD യുടെ ഗവേണിംഗ് ബോഡിയായി വിവിധ പൊതുജന പ്രതിനിധികൾ ( MLA , MP ., Dst. Collector …. ) , സർക്കാർ നോമിനികൾ ( പഴയ കായിക താരങ്ങൾ , റിഡയർഡ് ഡിഫൻസ് / പോലീസ് ഉദ്യോഗസ്ഥർ ,….. ) , സ്പോട്സ് ലേഖകർ തുടങ്ങിയവരുടെ സംസ്ഥാന , ജില്ലാ, പഞ്ചായത്ത് സമിതികൾ രൂപീകരിക്കുക . ഇതിന്റെ രൂപഘടനക്ക് നിയതമായ ചട്ടം നിർമ്മിക്കുക .
  10. പഞ്ചായത്ത് തലത്തിൽ തന്നെ മെക്കാനിക്കൽ / ഇലക്ടിക്കൽ എഞ്ചിനീയേർസോടു കൂടി ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് എഞ്ചിനിയർസ്, ഡിസ്ട്രിക്ട് / റീജിയണൽ മനേജേർസ് എന്നിവരോടും കൂടി സംസ്ഥാന തല ചീഫ് എഞ്ചിനീയേർസും സി.ഇ. ഒ യു മടങ്ങുന്ന ഒരു ഫുൾ ഫ്ലെഡ്ജഡ് മെയിന്റെനെൻസ് വിഭാഗമായി, അക്കൗണ്ടബ്ൾ ( ഗവേണിംഗ് ബോഡി ) സംവിധാനമായി PMD യെ മാറ്റുക ഒരു ബൾബ് ഫ്യൂസായാലും അത് അന്ന് തന്നെ മാറ്റപ്പെടും ഏത് സ്പോട്സ് (ഉദ: ഒരു പഞ്ചായത്തിലെ indoor ഷട്ടിൽ കോർട്ട് ) കേന്ദ്രത്തിലുമെന്ന വിധത്തിലുള്ള സംവിധാനം .
  11. അഴിമതി ഇല്ലാതാക്കാൻ ഗവേണിംഗ് ബോഡികളിൽ ഇന്ന ജനപ്രതിനിധികൾ എന്നത് ചട്ടത്തിൽ ക്യത്യമായി നിർവ്വചിക്കുക . ഉദാ: സംസ്ഥാന PMD – പബ്ലിക് മെയിന്റെ നൻസ് ഗവേണിംഗ്ബോഡി – CM , O.L , SM , Chief Secratry , DGP , Sports Secratry, … , Noimited 1 Rtd. H. C. Judge, Nominated 5 National team members , 1 Olympian…
  12 . ഫിഫ / EPL / La – Liga ….ഇവരുടെ യാരുടെയെങ്കിലും സാമ്പത്തിക സംരക്ഷണത്തോടെ / പാർട്ടിസിപ്പേഷനോടെ ജില്ലാതല സോക്കർ ഡെവലപ്പ്മെന്റ് സെന്ററുകൾ . ഇതേപോലെ NBA , BCCI ….പോലുള്ളവയുേേമായായി ടൈ – അപ്പോടെ മറ്റു സ്പോട്സുകൾക്കും ജില്ലാതല പരിശീലന കേന്ദ്രങ്ങൾ ( 7 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള ജില്ലാ തലത്തിൽ സെലക്ട് ചെയ്യപ്പെട്ട കുട്ടികളുടെ അക്കാഡമി )
  13. യൂറോപ്പ്യൻ ലീഗിലെ പ്രമുഖരായ മുഴുവൻ ക്ലബ്ബുകളുമായി സഹകരിച്ച് അവരുടെ ഫ്രാഞ്ചൈസിയായി കേരളാ സ്റ്റേറ്റിൽ പ്രവർത്തിക്കുന്ന , ഇന്ത്യൻ ലീഗിൽ കളിക്കാൻ പറ്റുന്ന വിധത്തിൽ നിലവാരമുള്ള ഫുട്ബോൾ ക്ലബ്ബുകൾ രൂപീകരിക്കാനുള്ള ശ്രമം . അതിനായി തയ്യാറായി വരുന്നവർക്ക് ഇൻഫ്രാസ്ട്രക്ച്ചർ / സ്ഥല സഹായ വാഗ്ദാനം . ഇതേ രീതിയിൽ പ്രമുഖ വ്യവസായികൾക്കും ഫോറിൻ ഇൻ വെസ്റ്റേഴ്സിനും ക്ഷണം , മലയാളികളുടെ പബ്ലിക് ഇഷ്യു വെഞ്ചറുകൾക്കും സ്വാഗതം .
  14. . ഇത്തരം ക്ലബ്ബുകളെ ആകർഷിക്കാൻ FIFA / IFA/ KFA/ തുടങ്ങിയവരുമായി സഹകരിച്ച കേരളാ ലീഗ് / കേരള കപ്പ് തുടങ്ങിയ ആശയങ്ങളുടെ സാക്ഷാത്ക്കാരം .
  15. വെംബ്ലി / മറക്കാന സ്റ്റെലിൽ ഒരു സ്റ്റേഡിയം കൊച്ചിയിലും അന്താരാഷ്ട്ര നിലവാരമുള്ള മറ്റ് രണ്ട് സ്റ്റേഡിയങ്ങൾ കോഴിക്കോടും തിരുവനന്തപുരത്തും , മികച്ച 10- 20 സ്റ്റേഡിയങ്ങൾ കേരളത്തിലെ മറ്റ് പട്ടണങ്ങളിലും വരുന്ന വിധത്തിൽ കോർപ്പറേറ്റ് പാർട്ട്ണർഷിപ്പോടെ ( വരുമാന പങ്കിടൽ ) ഒരു പദ്ധതി രൂപീകരിക്കുക . 10 വർഷം കഴിയുമ്പോൾ ‘ കേരള കായിക മാമാങ്കം ‘ ( Kerala sports festival / carnival ) . വർഷാവർഷമുള്ള , നവീന , കായിക വിനോദ വരുമാന മാർഗ്ഗമായി ഇതിനെ രൂപകൽപ്പന ചെയ്യുക.
  16. 1 മണിക്കൂറെങ്കിലും കായിക വിനോദം സകൂളിൽ നിർബന്ധമാക്കുക .

Leave A Reply

Powered by Lee Info Solutions