ആപ്പിളിനെ പിന്തള്ളിയെന്ന അവകാശവാദവുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി

0

ആഗോള വിപണിയിൽ ആപ്പിൾ ഐ ഫോണിനെ പിന്തള്ളിയെന്ന അവകാശവുമായി ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഹ്യൂവായ് രംഗത്തെത്തി.കമ്പനിയുടെ ആഗോള വളർച്ചാനിരക്ക് 2016 ഡിസംബറിൽ 13.2 ശതമാനം നിരക്കിലെത്തിയപ്പോൾ ആപ്പിളിന്റെ നിരക്ക് 12 ശതമാനം മാത്രമാണെന്നാണ് ഇവർ പറയുന്നത്.

ഏതാണ്ട് 139 മില്യൺ സ്മാർട്ട് ഫോണുകൾ കഴിഞ്ഞവർഷം വിപണിയിലിറക്കിയതായി ഹ്യുവായ് അധികൃതർ പറയുന്നു.ഇന്ത്യയുൾപ്പെടെയുള്ള 74 രാജ്യങ്ങളിലാണ് നിലവിൽ ഹ്യൂവായുടെ ഫോണുകൾ വിറ്റഴിക്കപ്പെടുന്നത്.ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഒന്നാം നമ്പർ ബ്രാൻഡായി വിപണി പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.

Share.

Leave A Reply

Powered by Lee Info Solutions