ഒരിക്കല്‍ കൂടി ഓസ്‌കാര്‍ ഇന്ത്യയിലേക്ക്; റഹ്മാന്‍ വീണ്ടും പ്രതീക്ഷയാകുന്നു

0

ലോസാഞ്ചല്‍സ്: സ്ലംഡോഗ് മില്യണിയറിലെ സംഗീതത്തിലൂടെ ഓസ്‌കാര്‍ നേടിയ എ.ആര്‍ റഹ്മാന്‍ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പട്ടികയിലും ഇടം നേടിയിരിക്കുന്നു. ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ബര്‍ത്ത് ഓഫ് ലെജന്റ് എന്ന സിനിമക്ക് സംഗീതം നല്‍കിയതിലൂടെയാണ് ഓസ്‌കാര്‍ പട്ടികയിലേക്ക് റഹ്മാന്‍ കടന്നത്. 2008ല്‍ സ്ലംഡോഗ് മില്യണിയറുടെ സംഗീതത്തിന്  രണ്ട് വിഭാഗങ്ങളിലായി ഇരട്ട ഓസ്‌കാറാണ് റഹ്മാനെ തേടിയെത്തിയത്. രണ്ട് ഓസ്‌കാര്‍ ലഭിച്ച ഏക ഇന്ത്യക്കാരനും റഹ്മാന്‍ തന്നെ.

Share.

Leave A Reply

Powered by Lee Info Solutions