#ഗോപാലസേന ക്ക്‌ കീഴടങ്ങില്ല. എന്നെ സംരക്ഷിച്ച യുഡിഎഫ്‌ പ്രവർത്തകർക്ക്‌ നന്ദി : വി.ടി ബല്‍റാം

0

തൃത്താലയില്‍ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും. തൃത്താലയില്‍ സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം.

ഇത്തരം ആക്രമങ്ങള്‍ക്ക് മുന്നില്‍ തകരില്ല എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്

പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും ഉന്തും തള്ളുമുണ്ടായി. ബല്‍റാമിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ വേണ്ടി ലാത്തിച്ചാര്‍ജ്ജ് നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.

ബല്‍റാം ഉദ്ഘാടനത്തിന് എത്തിയ ശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം മുദ്രാവാക്യം വിളിച്ച് റോഡിലൂടെ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇടത് പ്രവര്‍ത്തര്‍ ബല്‍റാമിന് നേരെ ചീമുട്ടയെറിഞ്ഞത്.

പത്ത് മിനുട്ട് സമയത്തോളം മാത്രമാണ് ബല്‍റാം ഉദ്ഘാടന സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിനിടെ ബല്‍റാമിന്റെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി.

ഇപ്പോഴും റോഡിന്റെ ഇരുവശത്തായും പ്രവര്‍ത്തകര്‍ സംഘടിച്ച് നിന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയായിരുന്നു. ബല്‍റാമിന്റെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ തന്നെ ഇടതുപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ബല്‍റാമിനെതിരായ കയ്യേറ്റശ്രമത്തോട് ഒരു തരത്തിലും യോജിക്കാവാനാവില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ് ഈ അക്രമമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ആ അഭിപ്രായത്തോട് വിയോജിപ്പ് ഉള്ളവര്‍ കാണും. എനിക്കും വിയോജിപ്പ് തന്നെയാണ്. പക്ഷേ അത് പറയാനുള്ള സ്വാതന്ത്ര്യം ബല്‍റാമിനുണ്ട്. അതിന് മറുപടി പറയുകയാണ് വേണ്ടത്. അല്ലാതെ അതിനെതിരെ അക്രമപ്രവര്‍ത്തനങ്ങളുമായി ഇറങ്ങുന്നത് ശരിയല്ല. ഇതിനോട് കേരളം അനുകൂലിക്കില്ല.

ബല്‍റാം തൃത്താലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് പറഞ്ഞാല്‍ പിന്നെ എന്ത് നീതിയിലും നിയമവുമാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Share.

Leave A Reply

Powered by Lee Info Solutions