ന്യൂസീലന്‍ഡിലും ഓസ്ട്രേലിയയിലും പുതുവര്‍ഷപ്പിറവി; ലോകം ആഹ്ലാദത്തിമര്‍പ്പില്‍

0

sydney-new-year-3-jpg-image-784-410

ഒക്ലന്‍ഡ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയും ന്യൂസീലന്‍ഡുമാണ് ആദ്യം 2017ലേക്ക് കടന്നത്. ഒക്ലന്‍‍ഡില്‍ സ്കൈ ടവറിലും പരിസരത്തുമായി ആയിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒത്തുചേര്‍ന്നത്. കരിമരുന്നു പ്രയോഗങ്ങളും ആഘോഷങ്ങളും ന്യൂസീലന്‍ഡിനെ ആഹ്ലാദത്തിലാഴ്ത്തി. 500 കിലോയുടെ കരിമരുന്നാണ് ഓക്ലന്‍ഡില്‍ വര്‍ണ്ണക്കാഴ്ച ഒരുക്കിയത്.

ഓസ്ട്രേലിയയിലും പുതുവര്‍ഷം പിറന്നു. സിഡ്നിയില്‍ ഒത്തുചേര്‍ന്നിരുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കായി ഒരുക്കിയ വന്‍ കരിമരുന്നു പ്രയോഗത്തോടെയായിരുന്നു ഓസ്ട്രേലിയ പുതുവര്‍ഷത്തെ വരവേറ്റത്. 2017നെ വരവേല്‍ക്കാന്‍ ആട്ടും പാട്ടുമായി രാവിലെ മുതല്‍ത്തന്നെ ഒട്ടേറെപ്പേര്‍ സിഡ്നി തെരുവോരങ്ങളില്‍ ഒത്തുകൂടിയിരുന്നു. ഏഴു ടണ്‍ കരിമരുന്നാണ് പുതുവര്‍ഷം ആഘോഷിക്കാന്‍ തയാറാക്കിയത്.

Share.

Leave A Reply

Powered by Lee Info Solutions