ഓസീസ് ടീം ബസിനു നേരെ ഉണ്ടായ ആക്രമണം അപമാനകരമെന്ന് മിതാലി രാജ്

0

ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ ഉണ്ടായ ആക്രമണം അപമാനകരമായ സംഭവമാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഏത് കായിക മത്സരമായാലും അതിലെ ജയപരാജയങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും അതിവൈകാരികതയോടെ മത്സരങ്ങളെ സമീപിക്കരുതെന്നും പറഞ്ഞ മിതാലി ബസിനു നേരെ ഉണ്ടായ കല്ലേറ് രാജ്യത്തെ കായിക രംഗത്തിനു തന്നെ അപമാനമാണെന്നും കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ഗോഹട്ടിയില്‍ നടന്ന, ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി-20 പരമ്ബരയിലെ രണ്ടാം മത്സരത്തിനു ശേഷം മടങ്ങവേയാണ് ഓസീസ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായത്. മത്സരത്തില്‍ ഓസീസ് ഇന്ത്യയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ആരോണ്‍ ഫിഞ്ചാണ് ബസിന്‍റെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്ന വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസീസ് ടീം ബസിനു നേരെ കല്ലേറുണ്ടാകുന്നത്. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിറ്റഗോംഗില്‍ വച്ചും ആക്രമണമുണ്ടായിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions