ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ സമരത്തിലേക്ക്; ആഷസ് മുടങ്ങിയേക്കും

0

സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ പ്രതിഫലക്കാര്യത്തിലുണ്ടായ തര്‍ക്കം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് യൂണിയനും, ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ താരങ്ങള്‍ സമരത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചന നല്‍കി.

ക്രിക്കറ്റ് താരങ്ങളുമായുള്ള ദീര്‍ഘകാല കരാറാണ് അടുത്തിടെ ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ടുവെച്ചത്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ പ്രതിഫലവും വാഗ്ദാനം ചെയ്തു. പ്രത്യേകിച്ചും വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക്. ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിബന്ധനയുണ്ട്. എന്നാല്‍, വന്‍ തുക പ്രതിഫലം ലഭിക്കുന്ന ഐപിഎല്‍ ഒഴിവാക്കാന്‍ താരങ്ങള്‍ തയ്യാറല്ല.

അതിനിടെ, ക്രിക്കറ്റ് ഓസ്ട്രേലിയയെ പരിഹസിച്ചുകൊണ്ട് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ട്വീറ്റ് ചെയ്തു. പുരുഷന്മാരുടെയും സ്ത്രീകളുടെയും ആഷസ് നന്നായിരിക്കുമെന്നാണ് സ്റ്റാര്‍ക്കിന്റെ പരിഹാസം. സ്റ്റാര്‍ക്കിനെ പിന്തുണച്ച്‌ ഷെയ്ന്‍ വാട്സണും രംഗത്തെത്തി. ഫാസ്റ്റ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സും മിച്ചല്‍ ജോണ്‍സണും ട്വിറ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, താരങ്ങളുമായുള്ള പ്രതിഫലത്തര്‍ക്കം കൈവിട്ടുപോകാതിരിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇടനിലക്കാരുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions