അസാധാരണ നടപടിയായി വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടിയെ തള്ളി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍

0

അസാധാരണ നടപടിയായി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടിയെ തള്ളി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. വാര്‍ത്താസമ്മേളനം നടത്തിയത് ജുഡീഷ്യറിയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ജഡ്ജിമാര്‍ കൃത്യമായി കാര്യങ്ങള്‍ അറിയിക്കേണ്ടിയിരുന്നുവെന്നും അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു.

ഈ നടപടി ജനങ്ങള്‍ക്കിടയില്‍ സംശയം വിതച്ചെന്നും ഇത് ശരിയായില്ലെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു മുതിര്‍ന്ന ജസ്റ്റിസുമാരാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയത്

നാലു ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിനു പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എ.ജി ചര്‍ച്ച നടത്തിയിരുന്നു.് ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടു സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണു പ്രശ്നങ്ങള്‍ക്ക് കാരണമെന്നതിനാല്‍ തന്നെ വിഷയം ഗൗരവത്തോടെയാണ് കേന്ദ്രം പരിഗണിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions