ബാഴ്‌സയിലേക്ക് ചേക്കേറാന്‍ തയ്യാറെടുത്ത് ഡെംബേല

0

നെയ്മറുടെ പകരക്കാരനായി ബാഴ്‌സലോണ പരിഗണിക്കുന്ന ബൊറൂസിയ്യ ഡോട്ട്മുണ്ട് താരം ഔസ്മാന്‍ ഡെംബേല ടീമിന്റെ പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി വാര്‍ത്തകള്‍. ഡെംബേല ബാഴ്‌സയിലേക്ക് കൂറുമാറിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് താരം പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇത് അഭ്യൂഹങ്ങളെ കൂടതല്‍ ശക്തമാക്കിയിരിക്കുകയാണ്.

യാതൊരു കാരണവും അറിയിക്കാതെയാണ് ഡെംബേല പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റീഫണ്‍ ബുക്ക്‌സിസ്‌ക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററിലൂടെയാണ് സ്റ്റീഫണ്‍ ബുക്ക്‌സിസ്‌ക്കോ ഇക്കാര്യം അറിയിച്ചത്.

നേരത്തെ 100 മില്യണ്‍ യൂറോ ലഭിക്കാതെ ഡെംബേലയെ വില്‍ക്കുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് ബൊറൂസിയ്യ സിഇഒ ഹാന്‍സ് ജോക്കിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ബാഴ്‌സ താരത്തിനായി ഓഫര്‍ സമര്‍പ്പിച്ചെന്ന റൂമറുകള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നു. ബാഴ്‌സലോണയ്ക്ക് പിന്നാലെ മാഞ്ചസ്റ്ററും ഡെംബേലയെ സ്വന്തം നിരയിലെത്തിക്കാന്‍ നീക്കം തുടങ്ങിയതായി വാര്‍ത്തകളുണ്ട്.

അതെസമയം ഡെംബേലയ്ക്കായി ബാഴ്‌സലോണ 70 മില്യണ്‍ യൂറോ പ്ലസ് ബോണസ് വാഗ്ദാനം ചെയ്ത് ഔദ്യോഗികമായി താരത്തെ സമീപിച്ചതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഗിന്‍ലൂസാ ഡി മാര്‍സിയോ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. എന്നാല്‍ ഈ വാഗ്ദധാനം ഡോട്ട്മുണ്ട് നിരസിച്ചതായും ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ സീസണില്‍ ആണ് ബൊറൂസ്യ ഡോട്ട്മുണ്ടില്‍ 20കാരനായ ഡെംബേല എത്തിയത്. 32 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും ഈ യുവതാരം നേടിയിരുന്നു. ഇതിനിടെ ഫ്രഞ്ച് ദേശീയ ടീമുലും അരങ്ങേറിയ ഈ യുവതാരം ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നേടിയിരുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് നെയ്മര്‍ ബാഴ്‌സലോണ വിട്ടത്. 222 മില്യണ്‍ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു പാരീസ് സെന്റ് ജര്‍മ്മനിലേക്കുളള നെയ്മറുടെ കൂറുമാറ്റം. ഇതോടെയാണ് ബാഴ്‌സലോണ നെയ്മറുടെ പകരക്കാരനെ തേടുന്നത്.

Share.

Leave A Reply

Powered by Lee Info Solutions