ഫിഫ പുരസ്കാരം; വിട്ടുനിന്ന മെസിയെ ക്രിസ്റ്റ്യാനോ പരിഹസിച്ചോ?, സംഭവം ഇങ്ങനെ

0

സൂറിച്ച് : ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുളള ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളെ ചൊല്ലി ചര്‍ച്ച കൊഴുക്കുന്നു. റൊണാള്‍ഡോ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന മെസ്സിയേയും ബാഴ്‌സ താരങ്ങളേയും പരിഹസിച്ചോ എന്നതാണ് ഫുട്ബോൾ പ്രേമികളുടെ സംശയം.

പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ബാഴ്‌സലോ താരങ്ങളുടെ അസാന്നിധ്യത്തെ കുറിച്ച് പരസ്യമായി പരമാര്‍ശിച്ചിരുന്നു. തനിക്കതില്‍ പരിഭവമില്ലെന്നും എന്തുകൊണ്ടാണ് ചിലര്‍ വരാതിരുന്നതെന്ന് മനസ്സിലാക്കാവുന്നതാണെന്നും റൊണാള്‍ഡോ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

എനിക്ക് വോട്ട് ചെയ്ത ആരാധകര്‍ക്കും, ക്യാപ്റ്റന്‍മാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി, എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല, ഈ അവാര്‍ഡ് എല്ലാം പറയുന്നുണ്ട്, സത്യത്തില്‍ ഞാനേറെ സന്തോഷവാനാണ്, ഞാന്‍ ക്ഷമ ചോദിക്കുന്നു, ചില ബാഴ്‌സലോണയില്‍ നിന്നുളള ചില ആളുകള്‍ നമ്മോടൊപ്പമില്ല, അത് മനസ്സിലാക്കാവുന്നതാണ്, എന്നാലും എല്ലാവര്‍ക്കും നന്ദി -റോണോ പറഞ്ഞു

തനിക്ക് ഇത് ആദ്യ തവണയല്ല ലഭിക്കുന്നതെന്നും എന്നാല്‍ ഈ അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നതെന്നും സഹതാരങ്ങളോടും റയല്‍ കോച്ചിനോടും താന്‍ അതില്‍ നന്ദിയുളളവാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

സൂറിച്ചില്‍ വെച്ച് നടന്ന പുരസ്‌കാരചടങ്ങിന് മെസ്സി എത്തിയിരുന്നില്ല. അന്തിമപട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരമാകാന്‍ സാധ്യതയില്ലെന്ന ഉറപ്പിച്ചതോടെ സൂറിച്ചിലേക്ക് വരാതെ മെസി ബാഴ്‌സലോണ ടീമിനൊപ്പം പരിശീലന ക്യാമ്പില്‍ തങ്ങുകയായിരുന്നു എന്നാണ് ബാഴ്സയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Share.

Leave A Reply

Powered by Lee Info Solutions