കാഴ്ചയില്ലാത്തവരെ ദൂരെ നിന്നും സഹായിക്കാന്‍ സ്നേഹത്തോടെ ഒരു ആപ്പ്; ‘Be My Eyes’

0

കാഴ്ചയുള്ളവര്‍ക്ക് കാഴ്ചയില്ലാത്തവരെ കൈപിടിച്ച് സഹായിക്കാം എന്നു പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ആഡ്രോയിട് ആപ്പ് രംഗത്ത് .\കാഴ്ച്ചയുല്ലവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

കാഴ്ച ഇല്ലാത്തവരുടെ ഫോണില്‍ കാണുന്ന ദൃശ്യങ്ങള്‍ കാഴ്ച ഉള്ളവര്‍ വിശദീകരിച്ചു കൊടുക്കുക എന്നതാണ് ഈ ആപ്പിന്‍റെ പ്രവര്‍ത്തനം. ഏതൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യുന്ന പോലെ ഇമെയില്‍ വെച്ച് ലോഗിന്‍ ചെയ്യുകയോ , ഫേസ്ബുക്ക് വഴി ഉപയോഗിക്കുകയോ ചെയ്യാം.

സഹായം തേടുമ്പോഴും നല്‍കുമ്പോഴും ആരാണ് എന്ന വിവരം മറച്ചു വെക്കാന്‍ കൂടി സാധിക്കുന്ന തരത്തിലാണ് ഈ ആപ്പിന്‍റെ പ്രവര്‍ത്തനം.

തികച്ചും ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ മാത്രം ഉപയോഗിക്കാനും, തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറാതെയും വേണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട് എന്നു നിര്‍മാതാക്കള്‍ പറയുന്നു.

ഇപ്പോള്‍ നാപ്പതിനായിരത്തിനു മുകളില്‍ പേര്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

 

Share.

Leave A Reply

Powered by Lee Info Solutions