ബൈക്കില്‍ വന്ന ചാക്കോച്ചനെ കരിക്കിന് എറിഞ്ഞ് വീഴ്ത്തി… കണ്ടുനിന്നവരുടെ പ്രതികരണം ഇങ്ങനെ!!!

0

സിനിമ ചിത്രീകരണത്തില്‍ പലപ്പോഴും അപകടകരമായ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അഭിനേതാക്കള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അത് മുന്‍കൂട്ടി കണ്ട് ഇത്തരം രംഗങ്ങളില്‍ താരങ്ങള്‍ക്ക് പകരം ഡ്യൂപ്പുകളാണ് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാറുള്ളത്. എന്നാല്‍ അപകട സാധ്യതകളെ തള്ളിക്കളഞ്ഞ് പൂര്‍ണതയ്ക്ക് വേണ്ടി താരങ്ങള്‍ ആ വെല്ലുവിളി ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞ അപകട സാധ്യതയുള്ള ഒരു രംഗം കുഞ്ചാക്കോ ബോബന്‍ ഏറ്റെടുത്ത് ചെയ്യുകയുണ്ടായി. എന്നാല്‍ അപകടമുണ്ടാകാതെ ആ രംഗം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ചാക്കോച്ചനായി.

കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിലെ ഒരു രംഗമാണിത്.വ്യത്യസ്ത ലുക്കിലാണ് ചാക്കോച്ചന്‍ ചിത്രത്തിലെത്തുന്നത്.കൗട്ട ശിവന്‍ എന്ന മുഴുക്കുടിയനും ചട്ടമ്പിയും താന്തോന്നിയുമായ ഒരു കഥാപത്രമായാണ്   ചിത്രത്തില്‍ ചാക്കോച്ചന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഈ തേങ്ങ ഏറ് രംഗം വളരെ ബുദ്ധിമുട്ടേറിയ രംഗമായിരുന്നു. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ കരിക്ക് വെച്ച് എറിയുന്നതാണ് രംഗം.

സംവിധായകനും നിര്‍മ്മാതാവും അപകടം പിടിച്ച ഈ രംഗം ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാന്‍ തീരുമാനിച്ചെങ്കിലും താന്‍ തന്നെ ചെയ്യാമെന്ന് ചാക്കോച്ചന്‍ വാശിപിടിച്ചു. ഒടുവില്‍ ചാക്കോച്ചന്‍ തന്നെ ആ ഷോട്ട് പൂര്‍ത്തിയാക്കി. ഒറ്റ ടേക്കില്‍ തന്നെ ഈ ഷോട്ട് ഓകെയായി. ഷോട്ട് ഭംഗിയായി പൂര്‍ത്തിയാക്കിയ ചാക്കോച്ചന് സെറ്റിലുള്ളവര്‍ ഒന്നടങ്കം കയ്യടിച്ചു.

സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒന്നര വര്‍ഷത്തിന് ശേഷം സിദ്ധാര്‍ത്ഥ ഭരതന്‍ ഈ ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു. ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഒരുക്കിയ മൂന്നാമത്തെ ചിത്രം കൂടിയാണ് വര്‍ണ്യത്തില്‍ ആശങ്ക.

Share.

Leave A Reply

Powered by Lee Info Solutions