സ്റ്റീവ് സ്മിത്തിന് സെഞ്ചുറി; ബോക്സിംഗ് ഡേ ടെസ്റ്റ് സമനിലയിലേക്ക്

0

മെല്‍ബണ്‍: പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റ് സമനിലയിലേക്ക്. നാലാം ദിനവും മഴ വില്ലനായതോടെ മത്സരത്തിന്റെ ഭൂരിഭാഗവും തടസപ്പെട്ടു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെ മികവില്‍ ഓസീസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതാണ് നാലാം ദിനത്തിലെ സവിശേഷത. കളിനിര്‍ത്തുമ്പോള്‍ 100 റണ്‍സുമായി സ്മിത്തും കൂട്ടായി മിച്ചല്‍ സ്റ്റാര്‍ക്ക് (7) ആണ് ക്രീസില്‍. നാല് വിക്കറ്റ് ശേഷിക്കേ 22 റണ്‍സിന്റെ ലീഡ് ഓസീസിനുണ്ട്.

സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെയായിരുന്ന ഉസ്മാന്‍ കവാജ 97-ല്‍ പുറത്തായത് നാലാം ദിനം ഓസീസിന് തിരിച്ചടിയായി. പിന്നാലെ വന്ന പീറ്റര്‍ ഹാന്‍ഡ്കോം (54) അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.

 ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ വന്ന നിക്ക് മാഡിന്‍സണ്‍ 22 റണ്‍സിനും മാത്യൂ വേഡ് ഒന്‍പത് റണ്‍സിനും പുറത്തായി. പാക്കിസ്ഥാന് വേണ്ടി സൊഹൈല്‍ ഖാന്‍, യാസിര്‍ ഷാ, വഹാബ് റിയാസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
Share.

Leave A Reply

Powered by Lee Info Solutions