ബിപിസിഎല്ലിലെ പൊട്ടിത്തെറി: മരണം രണ്ടായി

0

കൊച്ചി: കിഴക്കമ്പലം അമ്പലമുകള്‍ ബിപിസിഎല്ലില്‍ പവര്‍പ്ലാന്റ് പൊട്ടിത്തെറിച്ചു ഗുരുതരമായി പൊള്ളലേറ്റു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ബിപിസിഎല്ലിലെ കരാര്‍ തൊഴിലാളി ആരക്കുന്നം എടക്കാട്ടു വയല്‍ പഞ്ചായത്ത് ചെത്തിക്കോട് കോരക്കുഴി വീട്ടില്‍ കെ.ഡി. വേലായുധനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പുലര്‍ച്ചെ 5.50 ഓടെയായിരുന്നു മരണം.

തീപിടുത്തത്തില്‍ വേലായുധന് പൂര്‍ണമായും പൊള്ളലേറ്റിരുന്നു. അമ്പലമേട് പോലീസ് ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മൂവാറ്റുപുഴ സബ് ഡിവിഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സാക്ഷികളോടുത്തുള്ള തെളിവെടുപ്പിനു ശേഷം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ ആര്‍.മധു പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions