ബ്രസീലിയന്‍ ഇതിഹാസം സീക്കോ ഗോവ എഫ്സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു

0

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ് സി ഗോവയുടെ പരിശീലകസ്ഥാനത്ത് നിന്ന് സീക്കോ ഒഴിഞ്ഞു. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് സീക്കോ ക്ലബ് വിടുന്ന കാര്യം അറിയിച്ചത്.

ഗോവ ഐഎസ്എല്ലിന്റെ മൂന്നാം സീസണില്‍ ഏറ്റവും പുറകില്‍ എത്തിയിരുന്നു. ആദ്യ സീസണ്‍ മുതല്‍ ഗോവയെ പരിശീലിപ്പിച്ച സീക്കോ രണ്ടാം സീസണില്‍ ടീമിനെ രണ്ടാം സ്ഥാനക്കാരാക്കി. 2015ല്‍ ചെന്നൈയിന്‍ എഫ്‌സിയുമായി നടന്ന ഫൈനലില്‍ ഗോവ പരാജയപ്പെടുകയായിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions