സ്തനാർബുദത്തിന് ചികിത്സ കണ്ടെത്തി ഇന്ത്യൻ വംശജനായ പതിനാറുകാരൻ

0

ലണ്ടൻ: അർബുദത്തിലെ ഏറ്റവും ഭയാനകമായ ഒന്നാണ് സ്തനാർബുദം. ഏറ്റവും മാരകമായ അവസ്ഥയിൽ എത്തിയ സ്തനാർബുദത്തിന് പോലും ഫലപ്രദമാകുന്ന ചികിത്സ കണ്ടെത്തി ഇന്ത്യൻ വംശജനായ പതിനാറുകാരൻ  അത്ഭുതമാകുന്നു. ഇന്ത്യൻ വംശജനായ കൃതിൻ നിത്യാനന്ദം എന്ന പതിനാറുകാരനാണ് മാരകമായ ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദത്തിനുള്ള ചികിത്സ കണ്ടെത്തി ലോക ശ്രദ്ധ നേടുന്നത്.

ഈസ്ട്രജൻ . പ്രൊജസ്റ്ററോൺ, എന്നീ ഹോർമോണുകളിലെ രാസവസ്തുക്കളിലുണ്ടാകുന്ന വ്യത്യാസമാണ് ഭൂരിഭാഗം സ്തനാർബുദങ്ങൾക്കും കാരണം. ടാമോക്സിഫെന്‍ പോലെയുള്ള മരുന്നുകള്‍ക്ക് ഇത് നിയന്ത്രിക്കാനും ഫലപ്രദമായ ചികിത്സ സാധ്യമാക്കാനും സാധിക്കും.എന്നാല്‍ ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തിന് മരുന്നുകള്‍ ഫലപ്രദമാകില്ല.

ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങി എല്ലാ ചികിത്സാരീതികളും ഒന്നിച്ച്‌ ഉപയോഗിക്കേണ്ടി വരും. ഇത് രോഗിയുടെ ആയുസ്സ് കുറയ്ക്കുന്നു.

ചികിത്സയോട് പ്രതികരിക്കാത്ത അര്‍ബുദത്തെ ഫലപ്രദമായി ചികിത്സയ്ക്കു വിധേയമാക്കാനുള്ള മാര്‍ഗ്ഗമാണ് കൃതിന്‍ കണ്ടെത്തിയിരിക്കുന്നത്. ചികിത്സയ്ക്കു വഴങ്ങാത്ത അര്‍ബുദകോശങ്ങളെ അങ്ങനെതന്നെ നിലനിര്‍ത്തുന്ന ഐഡി 4 പ്രോട്ടീനിന്‍റെ ഉത്പാദനം തടയുന്ന വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. അര്‍ബുദ മുഴകളെ വരുതിയിലാക്കാന്‍ കഴിയുന്ന ‘പീടെന്‍’ ജീനിന്‍റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിച്ച്‌ കീമോതെറാപ്പി കൂടുതല്‍ ഫലപ്രദമാക്കാം. ഈ ചികിത്സ പരമ്പരാഗത മരുന്നുകളെക്കാള്‍ ഫലപ്രദമാണെന്ന് കൃതിന്‍ പറയുന്നു.

യുവ ശാസ്ത്രജ്ഞര്‍ക്കായി ബ്രിട്ടനില്‍ നടക്കുന്ന ശാസ്ത്രപരിപാടിയായ ‘ബിഗ് ബാങ് ഫെയറി’ന്‍റെ ഫൈനലില്‍ കൃതിന്‍ ഇടം നേടിയിട്ടുണ്ട്. ഇതിനു മുന്‍പ് അല്‍ഷിമേസ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാനുള്ള വഴി കണ്ടെത്തിയും ‘ഗൂഗിള്‍ സയന്‍സ് ഫെയറി’ല്‍ കൃതിൻ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions