ബ്രെക്സിറ്റിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ ഒാഹരി വിപണി: കാരണങ്ങള്‍ ഇതൊക്കെയാണ്

0

മുംബൈ: നോട്ട് അസാധുവാക്കല്‍ വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. ബ്രെക്സിറ്റിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നു വിപണിയിലുണ്ടായത്. ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, ജ്വല്ലറി മേഖലകളിലും തകര്‍ച്ചയുണ്ടായി. സെന്‍സെക്സ് 385.10 പോയിന്റ് തകര്‍ന്ന് 25,765.14ലും നിഫ്റ്റി 145 പോയിന്റ് തകര്‍ന്ന് 7,929.10ലും വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം തകര്‍ന്നതും 500, 1000 നോട്ടുകള്‍ അസാധുവാക്കിയതും വിപണിയെ കാര്യമായി ബാധിച്ചു. അതിനിടെ സ്വര്‍ണവിലയിലും കുറവുവന്നിട്ടുണ്ട്. പവന് 160 രൂപ കുറ‍ഞ്ഞ് 22,240 ആയി. ഗ്രാമിന് 2780 രൂപയാണ് വില.

വിപണിയിലെ ഇടിവിന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ഇവ

• പുറം വിപണികളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് തടയാന്‍ ഇന്ത്യന്‍ വിപണിക്കു സാധിക്കില്ല.ഡിസംബര്‍ നാലിനു നടക്കുന്ന ഇറ്റാലിയന്‍ ജനഹിതപരിശോധനയും യുഎസ് പലിശനിരക്ക് തീരുമാനിക്കാന്‍ ‍പതിനഞ്ചിന് ചേരുന്ന യോഗവും വിപണിക്കു തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

• യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയം ഡോളറിനു സൃഷ്ടിച്ചത് വലിയ മൂല്യവര്‍ധനവാണ്. അതിനാല്‍ വിദേശ ഫണ്ടുകളെ ഇന്ത്യന്‍ വിപണിയില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

• 1000, 500 നോട്ടുകള്‍ അസാധുവാക്കിയതുമൂലം സാമ്ബത്തിക രംഗത്തുണ്ടായ മാന്ദ്യം ആത്യന്തികമായി ജി‍ഡിപി വളര്‍ച്ച 7.8 ശതമാനത്തില്‍നിന്ന് 7.30 ലേക്കു ഇടിച്ചു താഴ്ത്തുമെന്ന ഭയം.

• കമ്പനികള്‍ മികച്ച ഫലം പുറത്തുവിടുമെന്ന പ്രതീക്ഷകള്‍ പാളി

• നോട്ട് പിന്‍വലിക്കലിനെച്ചൊല്ലി പാര്‍ലമെന്റില്‍ തുടരുന്ന സ്തംഭനാവസ്ഥ ജിഎസ്ടി അടക്കമുള്ള 19 ബില്ലുകള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക.

Share.

Leave A Reply

Powered by Lee Info Solutions