ചാര്‍ളിയെ പോലെ യാത്ര ചെയ്യണോ ? 1365 രൂപയ്ക്ക് ഡൽഹിയിൽ നിന്നും ലേ-ലഡാക്ക് വരെ ഒരു ബസ് യാത്ര

0

1365 രൂപയ്ക്ക് ഡൽഹിയിൽ നിന്നും ലേ-ലഡാക്ക് വരെ ഒരു ബസ് യാത്ര.

ഡൽഹിയിൽ നിന്നും ലേ-ലഡാക്കിലേക്ക് ചിലവു കുറഞ്ഞ രീതിയിൽ സാഹസികമായി യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? വലിയ ചിലവും തയ്യാറാടേപ്പും ഇല്ലാതെ സ്വതന്ത്രമായ യാത്ര ചാര്‍ളി സിനിമ ഇറങ്ങിയപ്പോള്‍ മുതലോ അതിനു മുന്നെയോ തന്നെ ആയി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതാ ഒരു മാര്‍ഗം

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൂടെ 33 മണിക്കൂറിലധികം സമയമെടുത്ത് 1050 കിലോമീറ്ററിലധികം ദൂരം മലകളും മഞ്ഞു പർവ്വതങ്ങളും താഴവാരങ്ങളും താണ്ടി ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള ഒരു യാത്ര, അത്തരമൊരു യാത്രയാണു ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ കഴിഞ്ഞ ജൂണിൽ പുനരാരംഭിച്ച ദില്ലി-ലേഹ് ബസ് സർവ്വീസ്. ദില്ലിയിൽ നിന്നും ലഡാക്ക് വരെയുള്ള ടിക്കറ്റു ചാർജ് 1365 രൂപ,

ഡൽഹി ISBT യിൽ നിന്നും ആരംഭിച്ചു ചണ്ടീഗണ്ട്, കുളു, മണാലി വഴി റോഃത്താങ്ങ് പാസ് കയറിയിറങ്ങി കെയ് ലോങ്ങിൽ
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം പിറ്റേന്നു രാവിലെ ലേ-യിലേക്കുള്ള യാത്ര ആരംഭിക്കുന്ന രീതിയിലാണു ഈ ബസ്സിന്റെ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ചുരങ്ങളിലൂടെയാണു ഈ ബസ് കടന്നു പോകുന്നത് എന്നതു തന്നെയാണു ഈ യാത്രയുടെ പ്രത്യേകതയും. ( including Taglang-la (17,480 ft), Lachulung-la (16,600 ft), Baralacha-la (16,050 ft) and Rohtang (13,050 ft).

വർഷത്തിൽ 6 മാസം മാത്രമാണു ഈ ബസ് സർവ്വീസ് നടത്തുന്നത്. ബാക്കിയുള്ള 6 മാസം മഞ്ഞു മൂടി ഈ റൂട്ടു ഗതാഗതയോഗ്യമല്ലാതാകും, അപ്പോൾ സാഹസിക ബസ് യാത്ര ഇഷ്ടപ്പെടുന്ന യാത്രികരെ അടുത്ത ഏപ്രിൽ മുതൽ ഈ ബസ് വീണ്ടും ഓടി തുടങ്ങുന്നതാണു.

ബസ്സിന്റെ സമയ വിവരങ്ങൾ .

Delhi ISBT (Dep.)- 2:30 pm
Chandigarh Sec.43 (Dep.)- 8:30 pm
Kullu (Dep.)- 5:30 am
Manali (Dep.)- 7:15 am
Keylong (Arr.)- 1:30 pm
-NIGHT HALT-
Keylong (Dep.)- 5:00 am
Leh (Arr.)- 7:00 pm

Return journey

Leh (Departure)- 5:00 am
Keylong (Arrival) – 7:00 pm
**Night Halt**
Keylong (Departure) – 06:30 AM
Manali (Departure)- 1:25 AM
Delhi (Arrival)- 4:00 AM

Price: Rs. 1365 per person, one way

കടപ്പാട് 

Share.

Leave A Reply

Powered by Lee Info Solutions