സ്ത്രീകള്‍ക്കെതിരായ അതിക്രമം: ഡേവിഡ് ഗ്വട്ടയുടെ ബംഗളൂരുവിലെ പരിപാടി റദ്ദാക്കി

0

ന്യൂഡല്‍ഹി: പ്രമുഖ ഫ്രഞ്ച് ഡിജെയും സംഗീത സംവിധായകനുമായി ഡേവിഡ് ഗ്വട്ട ബംഗളൂരുവില്‍ ഇന്നു നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. പുതുവര്‍ഷരാവില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗീക അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡേവിഡിന്റെ പരിപാടി നടത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അധികാരികള്‍ എതിരായതാണ് തീരുമാനത്തിന് കാരണമെന്ന് സണ്‍ബണ്‍ സിഇഒ കരണ്‍ സിംഗ് പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ പരിപാടി പുനഃക്രമീകരിക്കാമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇന്ത്യയില്‍ എത്തുന്ന ഡേവിഡ് ഗ്വട്ട ബംഗളൂരുവിനെ കൂടാതെ മുംബൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലും പരിപാടി നടത്തും. നേരത്തെ തീരുമാനിച്ചതുപോലെ മറ്റു നഗരങ്ങളില്‍ പരിപാടി നടത്തുമെന്ന് സിംഗ് പറഞ്ഞു.

ലോകമെമ്പാടും 39 കോടി ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഡേവിഡിനെ 2011ല്‍ ഡിജെ മാഗസിന്‍ ലോകത്തെ ഏറ്റവും മികച്ച ഡിജെയായി തെരഞ്ഞെടുത്തിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions