കാനഡയില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് പേര്‍ക്ക് പരുക്ക്; തീവ്രവാദി ആക്രമണമെന്ന് സംശയം

0

ഒട്ടാവ: കാനഡയില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. എഡ്മണ്ടന്‍ സിറ്റിയില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. കാറില്‍ എത്തിയ ആള്‍ ഉദ്യോഗസ്ഥന് നേരെ കത്തി വിശുകയായിരുന്നു. പോലീസുകാരന് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

കനേഡിയന്‍ ഫുട്ബോള്‍ ലീഗ് മത്സരത്തിനിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണമുണ്ടായത്. കാല്‍നട യാത്രക്കാരന് നേരെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. കാല്‍നട യാത്രക്കാരന് നേരെ വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. നാല് പേര്‍ക്ക് പരുക്കേറ്റു. വാന്‍ ഡ്രൈവറെ പോലീസ് പിടികൂടി.

കാല്‍നട യാത്രക്കാരന് നേരെ ഇടിച്ചു കയറ്റിയ കാറിനുള്ളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക ലഭിച്ചു. തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

Share.

Leave A Reply

Powered by Lee Info Solutions