ശിക്ഷായിളവ്: ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരായ ഹര്‍ജി തള്ളി

0

തിരുവനന്തപുരം: വ്യവസായി ഡേവിഡ് ലാലിക്കു ശിക്ഷായിളവു നല്‍കിയതിനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി.

കേസെടുക്കാനാവശ്യമായ തെളിവോ രേഖകളോ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി തള്ളിയത്. വാര്‍ത്തകളില്‍ ഇടംപിടക്കാനായി കോടതിയെ കരുവാക്കരുതെന്നു ഹര്‍ജിക്കാരനായ എ.എച്ച്‌.ഹഫീസിനെ കോടതി വിമര്‍ശിച്ചു.

പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍ ആവശ്യത്തിനു തെളിവുണ്ടോ എന്ന പരിശോധന നടത്തണം. അയല്‍ക്കാരനെ ആക്രമിച്ചതിനു മലയിന്‍കീഴു പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം സ്വദേശിയായ ഡേവിഡ് ലാലിക്കു നെയ്യാറ്റിന്‍കര കോടതി തടവും പിഴയും വിധിച്ചിരുന്നു.

പിന്നീട് സുപ്രീം കോടതി വരെ ഇതു ശരിവച്ചു. എന്നാല്‍ മുന്‍ സര്‍ക്കാര്‍ ശിക്ഷ ഇളവു നല്‍കി പിഴ മാത്രം ഈടാക്കിയെന്നും ഇതു നിയമ വിരുദ്ധമാണെന്നുമായിരുന്നു പരാതി.

Share.

Leave A Reply

Powered by Lee Info Solutions