പരാതിയുമായി രംഗത്ത് വന്ന നടി പിന്മാറി; ജീന്‍പോള്‍ ലാലിനെതിരെയുള്ളകേസ് ഒത്തു തീര്‍പ്പാക്കി

0

കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരായ പരാതിയില്‍ നിന്നും യുവനടി പിന്മാറി. ‘ഹണീ ബി-2’ എന്ന ചിത്രത്തില്‍ തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച്‌ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടി പരാതി നല്‍കിയിരുന്നത്.

എന്നാല്‍ പരാതി പിന്‍വലിക്കുകയാണെന്നാണ് നടി ഇന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും രണ്ടു പേജ് വരുന്ന സത്യവാങ്മൂലത്തില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions