Category: News

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെ ഹര്‍ജി. ഗവര്‍ണറും കേസില്‍ കക്ഷിയാണ്.റിട്ട് ഹര്‍ജിയാണ് നല്‍കിയത്.

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു,

റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ സംഗീതനിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 60 മരണം. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. ആയുധ ധാരികളായ നാലംഗസംഘമാണ് വെടിയുതിര്‍ത്തതെന്നാണ്.അക്രമികളെ പിടികൂടാനായില്ല. ആക്രമണമുണ്ടായ ക്രോക്കസ് ഹാളില്‍ തീപിടിത്തമുണ്ടായി, അണയ്ക്കാനുള്ള ശ്രമം തുടരുന്നു

തിയതി രേഖപ്പെടുത്താത്ത പാക്കറ്റ്; പരിശോധന; വന്‍ ലഹരിവേട്ട

ഒന്‍പത് കോടിയുടെ നിരോധിത ലഹരിമരുന്ന് പിടികൂടി തെലങ്കാന ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷന്‍. 90.48 കിലോയോളം ലഹരിമരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇതിന് 8.99 കോടിയോളം രൂപ മൂല്യമുണ്ടെന്നാണ് വിവരം. എക്സൈസ് വകുപ്പുമായി ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് വന്‍ ലഹരിശേഖരം പിടിച്ചെടുത്തത്.പിഎസ്‌എല്‍ മെഡികെയര്‍ പ്രൈവറ്റ് ലിമിറ്റഡ്…

വേനല്‍ച്ചൂടില്‍ ആശ്വാസമായി നാലു ജില്ലകളില്‍ മഴയ്ക്കു സാധ്യത

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർവരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു നാലു ജില്ലകളിലാണു മഴയ്ക്ക് സാധ്യതയുള്ളത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴസാധ്യത. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച മഴ മധ്യ-തെക്കന്‍ കേരളത്തിലേക്കു വ്യാപിക്കുകയാണ്.…

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരൻ മരിച്ചു.

തമിഴ്‌നാട് കൊടമംഗലം സ്വദേശി അറുപതു വയസുകാരനായ പരശുറാം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നിന് ജോനകപ്പുറം ഹാർബറിനുള്ളിലെ റോഡിലായിരുന്നു അപകടം. പരുക്കേറ്റ ഒൻപതുപേരിൽ ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.ബൈക്ക്…

കള്ളിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നു; പ്രവർത്തനം എല്ലാ മനുഷ്യർക്കും അറിയാം: കെ.കെ.ശൈലജ

കോഴിക്കോട് സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്ന് വടകരയിലെ എൽഡിഎഫ്ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. 1500 രൂപയ്ക്കു മാത്രം പിപിഇ കിറ്റ് ലഭിക്കുന്ന കാലത്ത് 15,000 കിറ്റുകൾ വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ചതിനെ കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നതെന്നു ശൈലജ പറഞ്ഞു. എന്റെ ജീവിതം തുറന്ന…

മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: ഗുരുതര ആരോപണവുമായി എഎപി

ന്യൂഡൽഹി ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാർട്ടി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി.ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നൽകിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ അഴിമതി നടത്തിയിട്ടില്ലെന്നും…

മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം; അവസരം ലഭിക്കുന്നത് ആദ്യം

തൃശൂർ മോഹിനിയാട്ടം അവതരിപ്പിക്കാൻ പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കേരളകലാമണ്ഡലം. ശനിയാഴ്ച വൈകിട്ട് അഞ്ചിനു കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണു അവതരണം. ആദ്യമായാണ്കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു രാമകൃഷ്ണൻ. ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ…

മോദിക്ക് ഭൂട്ടാന്‍റെ പരമോന്നത ബഹുമതി; ചരിത്രത്തില്‍ ഇതാദ്യം

പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ’ സമ്മാനിച്ച് ജിഗ്‍മെ ഖെസർ നംഗ്യേൽ വാങ്ചുക് രാജാവ്. ഒരു വിദേശരാജ്യത്തെ സർക്കാരിന്‍റെ തലവന് ആദ്യമാണ് ഈ ബഹുമതി ഭൂട്ടാന്‍ സമ്മാനിക്കുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഭൂട്ടാനിലെത്തിയത്. പരോ രാജ്യാന്തര വിമാനത്താവളത്തിൽ…