‘ചീപ് പബ്ലിസിറ്റിയാണോ ലക്ഷ്യം’; അവതാരകന്റെ ചോദ്യം പിടിക്കാതെ ഗൗതമി ഇറങ്ങിപോയി; വീഡിയോ

0

ചെന്നൈ: സ്വകാര്യ റേഡിയോ ചാനല്‍ അഭിമുഖത്തിനിടെ ക്ഷുഭിതയായി ഇറങ്ങി പോയ നടി ഗൗതമി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. പോയവര്‍ഷം കമല്‍ ഹാസനുമായുളള വേര്‍പ്പിരിയലും ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചതുമെല്ലാം ഗൗതമിയെ മാധ്യമ ശ്രദ്ധയിലെത്തിച്ചിരുന്നു. റേഡിയോയിലെ അഭിമുഖം പുരോഗമിക്കുന്നതിനിടയില്‍ അവതാരകന്റെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതെ ദേഷ്യത്തില്‍ ഇറങ്ങിപോകുന്ന ഗൗതമിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്.

പലതരത്തില്‍ ഗൗതമി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഇതെല്ലാം വെറും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണോയെന്ന ചോദ്യമാണ് ഗൗതമിയെ ചൊടുപ്പിച്ചത്. ദേഷ്യത്തോടെ സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് പോകുവാന്‍ തുനിഞ്ഞ ഗൗതമിയോട് അവതാരകന്‍ മാപ്പ് പറഞ്ഞെങ്കിലും അവര്‍ തണുത്തില്ല. അനാവശ്യചോദ്യങ്ങള്‍ ഉന്നയിച്ചിട്ട് മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് ഗൗതമി പറഞ്ഞു. തന്റെ ഭാഗത്ത് ഏത് സ്ത്രീയാണെങ്കിലും ഇത് തന്നെയായിരിക്കും പ്രതികരണമെന്നും ഗൗതമി പറഞ്ഞു. എന്തായാലും താരത്തിന്റെ ഇറങ്ങിപോക്കും തമിഴ്ചാനലുകള്‍ വാര്‍ത്തയാക്കിയിരിക്കുകയാണ്.

Share.

Leave A Reply

Powered by Lee Info Solutions