രുചിമയം ഈ ചിക്കൻ മാമോസ്

0

ചിക്കൻ വിഭവങ്ങളിലെ വിവിധതരം രുചിക്കൂട്ടുകൾ ഇതിനോടകം തന്നെ മലയാളികളുടെ അടുക്കളയിൽ സ്ഥാനം പിടിച്ചവയാണ് . എന്നാൽ നോർത്ത് ഇന്ത്യൻ വിഭവമായ ഈ ചിക്കൻ മാമോസിന്‍റെ രുചിയറിഞ്ഞ മലയാളികൾ വളരെ ചുരുക്കമാകും. രുചിയിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ വിഭവം ഒന്നു പരീക്ഷിക്കാം.

ചേരുവകൾ

മൈദ – 2 കപ്പ്

കൊത്തിയരിഞ്ഞ ചിക്കൻ – 100 ഗ്രാം

വെളുത്തുള്ളി അരിഞ്ഞത് – 2 ടീ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – 2 ടീ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – 1 ടീ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – അര ടീസ്പൂൺ

വെളിച്ചെണ്ണ – 2 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

മൈദ ഒഴിച്ചുള്ള ചേരുവയെല്ലാം ഒന്നിച്ചാക്കി യോജിപ്പിക്കുക. മൈദയില്‍ അല്പം ഉപ്പിട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് അല്പം വലിയുന്ന പാകത്തില്‍ കുഴയ്ക്കുക. മാവ് ചെറിയ ഉരുളകളാക്കിപരത്തുക. ഇതില്‍ ചിക്കന്‍ കൂട്ട് നിറച്ച് ചെറിയ ചുളുവിട്ട് മടക്കുക. അത് ആവിയില്‍ പുഴുങ്ങിയെടുക്കുക. സ്വാദിഷ്ടമായി ചിക്കൻ മാമോസ് തയ്യാർ.

Share.

Leave A Reply

Powered by Lee Info Solutions