ചൈനീസ് വിഭവങ്ങളിലെ കേമൻ ഈ ചില്ലി ഫിഷ്

0

ചൈനീസ് വിഭവങ്ങളിൽ സ്വാദേറും വിഭവം ഏതെന്ന് ചോദിച്ചാൽ പലരും സംശയിച്ച് നിൽക്കുമെങ്കിലും ചില്ലി ഫിഷിന്‍റെ രുചിയറിഞ്ഞവർക്ക് ഇങ്ങനെയൊരു സംശയമേയുണ്ടാകില്ല. സ്വാദൂറുന്ന ചില്ലി ഫിഷ് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ചേരുവകൾ

ദശ കട്ടിയുള്ള മുള്ള് നീക്കിയ മീൻ -അരകിലോഗ്രാം

കോഴിമുട്ട – ഒന്ന്

കോണ്‍ഫ്ലവർ -5 ടേബിൾ സ്പൂണ്‍

സോയ സോസ് – 3 ടേബിൾ സ്പൂണ്‍

ഇഞ്ചി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂണ്‍

കാശ്മീരി മുളകുപൊടി-ഒരു ടീസ്പൂണ്‍

കുരുമുളകു പൊടി – ഒരു ടീസ്പൂണ്‍

ഉപ്പ്‌ – ആവശ്യത്തിന്

ഓയിൽ – അര കപ്പ്‌,

സവാള ക്യുബായി മുറിച്ചത് -1

കാപ്സിക്കം – അലങ്കരിക്കാൻ

പച്ചമുളക് അരിഞ്ഞത്‌ – 2 എണ്ണം

ടോമാടോ സോസ് -3 ടേബിൾ സ്പൂണ്‍

വിനെഗർ – 2 ടേബിൾ സ്പൂണ്‍

മല്ലിയില – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

ഒരു ബൗൾ എടുത്തു മുളക് പൊടി ,സോയസോസ്,കോൺഫ്ലവർ, കോഴിമുട്ട, ഉപ്പ്‌ എന്നിവ ചേർത്ത് ബാറ്റെർ ഉണ്ടാക്കി അതിൽ മീൻ നന്നായി പുരട്ടി വെക്കുക. ഇത് 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ശേഷം ചുവടു കട്ടിയുള്ള പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക.

അതേ പാനിൽ തന്നെ ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേർത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ക്യാപ്സിക്കം എന്നിവ ചേർക്കുക. സോയ സോസ്, ടോമാടോ സോസ് എന്നിവ ചേർക്കാം. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീൻ ചേർത്ത് മിക്സ്‌ ചെയ്യുക. വിനെഗറും അല്പം വെള്ളത്തിൽ കോണ്‍ഫ്ലവർ കലക്കി ഇതിലെക്കൊഴിക്കുക. പാകത്തിനുള്ള ഉപ്പും കുരുമുളക് പൊടിയും ചേർക്കാം. ഗ്രേവി പാകത്തിന് കട്ടിയായാൽ അരിഞ്ഞു വെച്ച മല്ലിയില, ക്യാപ്സിക്കം എന്നിവ ചേർത്ത് തീ അണച്ച് ചൂടോടെ ഉപയോഗിക്കാം.

Share.

Leave A Reply

Powered by Lee Info Solutions