ചൈനീസ് അന്തര്‍വാഹിനി കറാച്ചിയിലെത്തിയത് പാക്ക് നാവികരെ പരിശീലിപ്പിക്കാന്‍

0

കറാച്ചി: ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്തെത്തിയത് പാക്ക് നാവിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനെന്ന് റിപ്പോര്‍ട്ട്. ഈ അന്തര്‍വാഹിനിയില്‍ പാക്ക് നാവികസേനാ ഉദ്യോഗസ്ഥര്‍ പ്രവേശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയെന്നും ഉടന്‍തന്നെ ഇത് പാക്കിസ്ഥാന്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ മേയിലാണ് ചൈനയുടെ ആണവ അന്തര്‍വാഹിനി കറാച്ചി തുറമുഖത്ത് എത്തിയത്. ഇതിന്റെ ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അന്തര്‍വാഹിനി കൈമാറുന്നതിനു മുന്നോടിയായുള്ള പരിശീലനവും കഴിഞ്ഞെന്ന് വിവരമുണ്ട്.

ചൈനയുടെ ‘ഷാങ്’ ക്ലാസ് ആണവ അന്തര്‍വാഹിനിയാണ് കഴിഞ്ഞ വര്‍ഷം കറാച്ചിയില്‍ എത്തിയത്.

പാക്കിസ്ഥാന്‍ ഈ അന്തര്‍വാഹിനി വാങ്ങിയാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മേല്‍ക്കൈയുള്ള ഇന്ത്യയ്ക്ക് അതു വെല്ലുവിളിയാണ്. നിലവില്‍ ഡീസല്‍ ഇലക്‌ട്രിക് അന്തര്‍വാഹിനികളാണ് പാക്കിസ്ഥാനുള്ളത്. റഷ്യയില്‍നിന്ന് ഇന്ത്യ പാട്ടത്തിനെടുത്ത അകുല – 2 (ഐഎന്‍എസ് ചക്ര) അന്തര്‍വാഹിനിക്കു സമാനമാണ് ഷാങ് ക്ലാസ് അന്തര്‍വാഹിനി. പത്തു വര്‍ഷത്തിന് ഇന്ത്യ പാട്ടത്തിനെടുത്ത ഐഎന്‍എസ് ചക്ര നാലു വര്‍ഷത്തിനുള്ളില്‍ റഷ്യയ്ക്കു മടക്കിനല്‍കണം. അതേ ക്ലാസിലുള്ള മറ്റൊരു അന്തര്‍വാഹിനി ഇന്ത്യ വാങ്ങാനും കരാറായിട്ടുണ്ട്.

ഷാങ് ക്ലാസ് അന്തര്‍വാഹിനിക്ക് ഇന്ധന ആവശ്യത്തിനായി ഇടയ്ക്കു കരയിലേക്കു വരേണ്ടതില്ല. അതിനാല്‍ ദീര്‍ഘനാള്‍ കടലിനടിയില്‍ കഴിയാം. 2013 മുതലാണ് ഇന്ത്യന്‍ സമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. തങ്ങളുടെ മേഖലയ്ക്കു പുറത്ത് സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമമായാണ് ആ നടപടിയെ വിലയിരുത്തുന്നത്.

Share.

Leave A Reply

Powered by Lee Info Solutions