സിനിമാ സമരം; പിന്നില്‍ പ്രവര്‍ത്തിച്ചത് നടന്‍ ദിലീപ് : ലിബര്‍ട്ടി ബഷീര്‍

0

കണ്ണൂര്‍: നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. തിയറ്റര്‍ സമരം നീണ്ടുപോകുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തിയറ്ററുകളുടെ സംഘടനയെ അപ്പാടെ നശിപ്പിച്ച് പുതിയ സംഘടനയുണ്ടാക്കുവാനുളള നീക്കമാണ് നടക്കുന്നത്. നിര്‍മാതാക്കളും അഭിനേതാക്കളുടെ സംഘടനയും ഫെഫ്കയും ചേര്‍ന്ന് നടത്തിയ കരുനീക്കമാണ് സമരം നീണ്ട് പോകുന്നതിന് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ദിലീപാണ്. സമരം നീണ്ട് പോകുന്നത് അറിയാമായിരുന്നത് കൊണ്ടാണ് ദിലീപ് നായകനായ ജോര്‍ജ്ജേട്ടന്റെ പൂരം റിലീസ് ഡേറ്റ് പ്രഖ്യാപിക്കാതിരിക്കുന്നത്-ബഷീര്‍ ആരോപിച്ചു.

Share.

Leave A Reply

Powered by Lee Info Solutions