രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വാര്‍ത്ത പുറത്തുവിട്ട ക്ലെയര്‍ ഹോളിംഗ്വര്‍ത്ത് അന്തരിച്ചു

0

ലണ്ടന്‍: ബ്രിട്ടീഷ് യുദ്ധലേഖിക ക്ലെയര്‍ ഹോളിംഗ്വര്‍ത്ത് അന്തരിച്ചു. 105-ാം വയസില്‍ ഹോങ്കോംഗിലായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വാര്‍ത്ത പുറത്തുവിട്ടത് ക്ലെയറായിരുന്നു.

1939 ഓഗസ്റ്റില്‍ പോളണ്ടിനെ ജര്‍മനി ആക്രമിച്ചതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കമായത്. ഈ വാര്‍ത്തയാണ് ഡെയ്ലി ടെലഗ്രാഫ് പത്രത്തിലൂടെ ക്ലെയര്‍ പുറത്തുവിട്ടത്. പോളണ്ടില്‍നിന്നു ജര്‍മനിയിലേക്കു യാത്ര ചെയ്യുന്നതിനിടെ വിവരമറിഞ്ഞ ക്ലെയര്‍ പത്രത്തിലൂടെ വാര്‍ത്ത പുറംലോകത്തെ അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം നാസികളുടെ അധിവേശത്തെ സംബന്ധിച്ചും ക്ലെയര്‍ വാര്‍ത്ത നല്‍കി. 1946ല്‍ ജറുസലേമില്‍ കിംഗ് ഡേവിഡ് ഹോട്ടലിനുനേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍നിന്നു ക്ലെയര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടിരുന്നു.

1911ല്‍ ലെസ്റ്ററിലായിരുന്നു ക്ലെയറിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധ റിപ്പോര്‍ട്ടിംഗിനു ശേഷം വിയറ്റ്നാം, അള്‍ജീരിയ, പശ്ചിമേഷ്യ എന്നിവിടങ്ങളിലും ക്ലെയര്‍ യുദ്ധകാല റിപ്പോര്‍ട്ടിംഗ് നടത്തിയിരുന്നു. മികച്ച വാര്‍ത്തകളുടെ പേരില്‍ അവര്‍ക്കു നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ക്ലെയര്‍ ഹോളിംഗ്വര്‍ത്ത് 105-ാം ജന്മദിനം ആഘോഷിച്ചത്.

Share.

Leave A Reply

Powered by Lee Info Solutions