കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ അമരക്കാരന്‍

0

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ അമരക്കാരന്‍. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എതിരില്ലാതെയാണ് രാഹുല്‍ പാര്‍ട്ടിയുടെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണ് വിവരം.

19 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസില്‍ അധികാര കൈമാറ്റം നടക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions