ക്രിസ്മസിന് ഈന്തപ്പഴം വൈൻ

0

ഈ ക്രിസ്മസിന് രുചിയേകാൻ ഇത്തവണ മുന്തിരി വൈനിന് പകരം ഈന്തപ്പഴം വൈൻ ഒന്നു പരീക്ഷിച്ചാലോ‍?.തയ്യാറാക്കേണ്ട വിധം നോക്കാം.

ചേരുവകൾ

പഴുത്ത ഈന്തപ്പഴം- അഞ്ചു കിലോ

സിട്രിക് ആസിഡ്- 62 എം. എല്‍.

പഞ്ചസാര- മൂന്നു കിലോ

തിളപ്പിച്ചാറിയ വെള്ളം- പതിനൊന്നു ലിറ്റര്‍

യീസ്റ്റ്-രണ്ടര ടീസ്പൂൺ

കറുവാപ്പട്ട ചതച്ചത് – നൂറു ഗ്രാം.

തയ്യാറാക്കേണ്ട വിധം

വൈന്‍ ഉണ്ടാക്കുന്നതിനുള്ള ഭരണി, മറ്റു പാത്രങ്ങള്‍ എല്ലാം ചൂട് വെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക. ഈന്തപഴം കഴുകി കുരു കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന വലിയ ഭരണിയില്‍ ആദ്യം ഈന്തപഴം ഇട്ട ശേഷം കുറേശ്ശെ പഞ്ചസാര ചേര്‍ക്കുക.

അതിനു ശേഷം കുറച്ചു തിളപ്പിച്ച്‌ ആറിയ വെള്ളം ഒഴിച്ച് കൈകൊണ്ടു നന്നായി തിരുമ്മുക. അതിനു ശേഷം മരതവി ഉപയോഗിച്ച് ഇളക്കുക. മുഴുവന്‍ പഞ്ചസാരയും ഈന്തപഴവുമായി യോജിപ്പിച്ച ശേഷം സിട്രിക് ആസിഡ് ചേര്‍ക്കുക. വീണ്ടും ഒരു തവണ ഇളക്കിയ ശേഷം യീസ്റ്റ് ചേര്‍ക്കുക. (യീസ്ടിനു പകരമായി നൂറു ഗ്രാം ഗോതമ്പ് ചേര്‍ത്താലും മതി).

കറുവാപ്പട്ട ചേര്‍ത്ത് മരതവി കൊണ്ട് വീണ്ടും ഇളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം വായു അധികം കടക്കാത്ത തരത്തില്‍ തുണി കൊണ്ട് ഭരണി കെട്ടിവെക്കുക. എല്ലാ ദിവസവും രാവിലെ അല്ലെങ്കില്‍ വൈകിട്ട് മരതവി ഉപയോഗിച്ച് ഒരു തവണ വൈന്‍ ഇളകി വെക്കണം.മുപ്പതു ദിവസത്തിന് ശേഷം തുണി ഉപയോഗിച്ച് അരിച്ചെടുത്ത്‌ വൈന്‍ കുപ്പിയിലാക്കി ഉപയോഗിക്കാം. എത്ര വര്ഷം വേണമെങ്കിലും വൈന്‍ ഭരണിയില്‍ തന്നെയോ അല്ലെങ്കില്‍ കുപ്പിയിലാക്കിയോ സൂക്ഷിക്കാം. പഴക്കം ചെല്ലുംതോറും വൈനിനു രുചി കൂടും.

Share.

Leave A Reply

Powered by Lee Info Solutions