ദുബായില്‍ പരസ്യം പതിക്കുന്നവര്‍ ജാഗ്രതൈ

0

ദുബായ് : കെട്ടിടങ്ങളില്‍ അനുമതിയില്ലാതെ പരസ്യങ്ങള്‍ പതിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി (ബലദിയ). ‘ക്രമമില്ലാത്ത’ പരസ്യങ്ങള്‍ പതിച്ചാല്‍ 1000 ദിര്‍ഹം പിഴയൊടുക്കേണ്ടി വരുമെന്ന് ബലദിയ ട്വിറ്ററിലൂടെ അറിയിച്ചു.

കെട്ടിടങ്ങളിലും ചില പൊതു ചുമരുകളിലും റസ്റ്റോറന്റുകളുടെയും മറ്റു ‘സേവന’ങ്ങളുടെയും പരസ്യം പതിക്കുന്നത് ദുബായിലെ ചില മേഖലകളില്‍ വ്യാപകമാണ്. ഇത് നഗരത്തിന്റെ സൗന്ദര്യത്തെ സാരമായി ബാധിക്കാറുണ്ട്. അനധികൃതമായി പരസ്യം പതിക്കുന്നത് വിലക്കിയും പത്രത്തിനുള്ളിലും മറ്റും വെച്ച് പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ചുമാണ് ബലദിയയുടെ വീഡിയോ.

2016-ല്‍ റാസല്‍ ഖൈമയില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്തിയിരുന്നു. അനധികൃത പരസ്യങ്ങള്‍ കണ്ടെത്തിയാല്‍ അവ പതിച്ചവര്‍ക്കെതിരെയും പരസ്യത്തിലുള്ള കമ്പനികള്‍ക്കെതിരെയും റാസല്‍ ഖൈമയില്‍ നടപടിയെടുക്കും. 2000 ദിര്‍ഹം മുതല്‍ 10000 ദിര്‍ഹം വരെയാണ് അവിടെ പിഴ.

Share.

Leave A Reply

Powered by Lee Info Solutions