ഇതൊരു ദുരന്തമല്ല, കൂട്ടക്കൊലയാണ്; യു.പി ശിശുമരണത്തില്‍ കൈലാശ് സത്യാര്‍ഥി

0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗൊരാഘ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതു മൂലം 62 കുട്ടികള്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സമാധാന നോബേല്‍ ജേതാവ് കൈലാശ് സത്യാര്‍ഥി. ഇതൊരു ദുരന്തമല്ലെന്നും കൂട്ടക്കൊലയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രശ്‌നത്തില്‍ ഇടപെട്ട് ഉടന്‍ പരിഹാരം ഉണ്ടാവണമെന്നും അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ യോഗി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനു പിന്നിലുള്ളവരെ കര്‍ശന നടപടിക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗവും ചേര്‍ന്നിട്ടുണ്ട്. യോഗി രണ്ടു ദിവസം മുമ്പ് സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഇത്തരമൊരു സംഭവം അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions