ദിലീപ് കേസിൽ കുറ്റപത്രം ചോർന്നത് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു

0

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചോർന്നതുമായ ബന്ധപ്പെട്ട ഫോട്ടോസ്റ്റാറ്റ് ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാന പോലീസ് മേധാവിയോട് ഉത്തരവിട്ടു. ബലാത്സംഗ കേസുകളിൽ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട കുറ്റപത്രം കോടതി ഔദ്യോദികമായി സ്വീകരിക്കുന്നതിന് മുൻപ് മാധ്യമങ്ങളിൽ ചർച്ചയായതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് മുഖയാമന്ത്രിയുടെ ഓഫീസിന്റെ നടപടി.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണ യാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതിയിൽ ഔദ്യോദികമായി സമർപ്പിക്കപ്പെടുന്നതിനു മുൻപ് ചോർത്തപ്പെടുകയും ചർച്ചയാക്കപ്പെടും ചെയ്തതിനെതിരെ ഏറ്റവും ആദ്യം ശബ്ദമുയർത്തിയത് .

പരാതിയുടെ പൂർണ്ണ രൂപം

To,

സംസ്ഥാന പോലീസ് മേധാവി
കേരളം
തിരുവനന്തപുരം

വിഷയം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി ഔദ്യോദികമായി സ്വീകരിക്കും മുൻപ് കുറ്റപത്രം പകർപ്പുകൾ സഹിതം മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടി, ചർച്ചയായതുമായി ബന്ധപ്പെട്ട പരാതി.

സർ,
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രസ്തുത കുറ്റപത്രത്തിലെ എല്ലാ വിശദാംശങ്ങളും സാക്ഷികളുടെയും, മൊഴികളുടെയും പേരും, പൂർണ്ണ മൊഴികളും ഉൾപ്പെടെ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു ചർച്ചയായിരുന്നു. കൂടാതെ കുറ്റപത്രത്തിലെ ഉള്ളടക്കത്തിന്റെ പകർപ്പുകൾ മുഖ്യധാരാ മാധ്യമങ്ങളും ഓൺലൈൻമാധ്യമങ്ങളും ദൃശ്യങ്ങളായും, ചിത്രങ്ങളായും പുറത്തുവിടുകയും തലനാരിഴ കീറി ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇടയാക്കുകയും ചെയ്തു.

ക്രിമിനൽ നടപടി നിയമ 327 (2) പ്രകാരം ബലാൽസംഗം, കൂട്ടബലാൽസംഗം തുടങ്ങിയ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ ഇൻ ക്യാമറ നടപടികളായാണ് വിചാരണ നടത്തേണ്ടത്. മജിസ്ട്രേറ്റിന്റെ അനുമതിയോടെ മാത്രമേ അത്തരം കേസുകളിൽ കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ അനുവദിക്കുകയുള്ളൂ.
കേരള സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഈ കേസിൽ തുടക്കം മുതൽ തന്നെ രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്നും, രഹസ്യ വിചാരണ നടത്തണമെന്നും പ്രോസിക്കൂഷൻ ആവശ്യപ്പെട്ടിരുന്നു.

കേസിലെ കക്ഷികളും, സാക്ഷികളും ഭൂരിപക്ഷവും സിനിമാ മേഖലയിൽ നിന്നുള്ളവരായതിനാൽ പലരും സ്വാധീനിക്കപ്പെടാൻ സാധ്യതയുടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിന്റെ വെരിഫിക്കേഷൻ കഴിഞ്ഞു ഔദ്യോദികമായി കോടതി സ്വീകരിക്കുന്നതിന് മുൻപ് പകർപ്പ് സഹിതം പുറത്തുവന്നത് കടുത്ത നിയമലംഘനവും, കേസിന്റെ നീതിയുക്തമായ വിചാരണയെ ബാധിക്കുന്നതുമാണ് ബാധിക്കുന്നതുമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകളിലെ കുറ്റപത്രം പബ്ലിക് രേഖകൾ ആണെങ്കിലും വിവരാവകാശ നിയമ പ്രകാരം പോലും കക്ഷികളല്ലാത്തവർക്ക് നൽകുന്നതിൽ നിയന്ത്രണമുള്ളതാണ്.

കുറ്റപത്രത്തിന്റെ പകർപ്പ് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നും ചോർന്നതാണ് എന്ന് അന്വേഷണ സംഘം കോടതിയിൽ പറഞ്ഞതായി ഇന്ന് 05/12/2017ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഒരു സെൻസേഷണൽ ബലാൽസംഗ കേസിലെ അനുബന്ധ കുറ്റപത്രം എങ്ങനെ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ പകർപ്പുകളെടുക്കാൻ കൊടുത്തു എന്നും, ആരാണ് ഇത്തരത്തിൽ കുറ്റപത്രത്തിന്റെ പകർപ്പുകളെടുക്കാൻ ആളെ നിയോഗിച്ചതെന്നും, എവിടെ നിന്നുമാണ് പകർപ്പുകൾ എടുത്തതെന്നും, എന്തിനാണ് അത് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയതെന്നും വിശദമായ അന്വേഷണം നടത്തി കണ്ടെത്തുകയും, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതും ഈ കേസിന്റെ നീതിയുക്തമായ വിചാരണയ്ക്ക് അത്യന്താപേക്ഷിതമാണ്.

കുറ്റപത്രം കോടതിക്ക് കൈമാറി മണിക്കൂറുകൾക്കുള്ളിൽ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പകർപ്പുകളുടെ ദൃശ്യങ്ങൾ സഹിതം പുറത്തു വന്നിട്ടും അവ മാധ്യമങ്ങൾ ചർച്ച ചെയ്തിട്ടും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ എന്ത്കൊണ്ട് മാധ്യങ്ങളെ അക്കാര്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ചർച്ച ചെയ്യുന്നതിൽ നിന്നും വിലക്കിയില്ല എന്നതും വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
മുന്നൂറിലധികം സാക്ഷികളുണ്ടെന്നു പറയപ്പെടുന്ന കുറ്റപത്രത്തിൽ പരാമർശിച്ച എല്ലാ സാക്ഷികയുടെയും, മൊഴികളുടെയും വിശദശാംശങ്ങൾ പൊതുവായി ചർച്ച ചെയ്യപ്പെട്ടത് കേസിന്റെ വിചാരണയെ ഗുരുതരമായി ബാധിക്കുന്നതാണ്.

കൂടതെ രഹസ്യ വിചാരണ നടത്തേണ്ട കേസിലെ വിശദശാംശങ്ങൾ പൊതു ചർച്ചയാക്കപ്പെട്ടതു മൂലം ഇരയായ പെൺകുട്ടിക്ക് ഉണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളും അപമാനവും കടുത്ത നീതിനിഷേധവും, നിയമലംഘനവുമാണ്. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശമായ 21അം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ് കുറ്റപത്രം ചോർന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. നീതിയുക്തമായ, പെട്ടന്നുള്ള വിചാരണ ഏതൊരു പൗരന്റെയും പൗരാവകാശാണ്.

ഈ കേസിന്റെ തുടക്കം മുതൽ അന്വേഷണ ഘട്ടത്തിലുടനീളം മാധ്യമ വിചാരണകളും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കലും പ്രചരിപ്പിക്കലും, വ്യക്തിഹത്യയും വ്യാപകമായി നടന്നിരുന്നു എന്ന് ചൂണ്ടികാണിച്ചു നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശ പ്രകാരമുള്ള അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കേസിലെ ഏറ്റവും സുപ്രധാന രേഖയായ കുറ്റപത്രം തന്നെ ചോരുകയും മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്ത സംഭവം അതീവ ഗൗരവത്തോടുകൂടെ കാണേണ്ട ഒന്നാണ്.

ആയതിനാൽ മേൽ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കൃത്യവിലോപവും, നിയമലംഘനവും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും, മറ്റ് പ്രതികൾക്കെതിരെയും മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതുതാത്പര്യ പ്രകാരം വിനീതമായി അപേക്ഷിക്കുന്നു .

അഡ്വ ശ്രീജിത്ത് പെരുമന

Share.

Leave A Reply

Powered by Lee Info Solutions