രക്ഷപ്പെട്ടെന്ന് കരുതേണ്ട ദുബായിലും ഞങ്ങളുടെ ആളുണ്ട്, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ദിലീപ് കൊടുത്ത കിടിലന്‍ മറുപടി

0

ദേ പുട്ടിന്റെ ദുബായ്  ശാഖ ഉദ്ഘാടനത്തിന് പോകാന്‍ ദിലീപ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ  ദിലീപിനെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വല്ലാത്ത ശ്രമം നടത്തി. ദിലീപ് മൗനം പാലിച്ചു. ഒടുവില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സഹികെട്ട് ദിലീപ് മറുപടി പറഞ്ഞു.

ദേ പുട്ടിന്റെ ദുബായിലെ ശാഖ ഉദ്ഘാടനത്തിനാണ് ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെ പോയത്. കൂടെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.  ദുബായ് യാത്രയില്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യാ മാധവനും ഉണ്ടാവും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ യാത്രയില്‍ ഇരുവരെയും കാണാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള സംശയമായി.

ദുബായിലേക്ക് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, കാവ്യയെയും മകളെയും കൂട്ടാതെ   ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബായിലും ഞങ്ങളുടെ ആളുണ്ട്.

ദിലീപ് ഒന്ന് നിന്നു, എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു ‘അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട് ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്’. ഇതും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അമ്മയുടെ കൈയ്യും പിടിച്ച്‌ എയര്‍പോര്‍ട്ടിന് അകത്തേക്ക് കടന്നു.

Share.

Leave A Reply

Powered by Lee Info Solutions