ദിലീപിന്റെ കൂടെ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാര്‍; വെളിപ്പെടുത്തലുമായി സംവിധായകന്‍

0

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ കുടുക്കിയതാണെന്ന ദിലീപിന്റെ ആരോപണത്തിന് പിന്നാലെ നടന് പിന്തുണയുമായി സംവിധായകന്‍ തോംസണ്‍ രംഗത്തെത്തി.

ലീപ് നായകനായ കാര്യസ്ഥന്‍, മമ്മൂട്ടിയും ദിലീപും ഒരുമിച്ചെത്തിയ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ സിനിമകളുടെ സംവിധായകനാണ് തോംസണ്‍. ദിലീപ് നിരപരാധിയാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായി ദിലീപ് ഓണ്‍ലൈനിലൂടെ പുറത്തുവിട്ട വീഡിയോയില്‍ തോംസണ്‍ പറയുന്നു.

ദിലീപിനെതിരെ നടന്നത് ഒരു ഗൂഢാലോചനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദിലീപ് എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയാം. ഒരിക്കലും ഇങ്ങനെ ഒരു നീച പ്രവൃത്തി ചെയ്യാന്‍ ദിലീപ് സന്നദ്ധനാവില്ല. ഇത് ദിലീപിന്റെ നേര്‍ക്കുള്ള ഗൂഢാലോചനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴും ദിലീപ് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ദിലീപ് വെറും കുറ്റാരോപിതനാണ്. ആ കുറ്റാരോപിതനായ വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നത് ദിലീപിനെ പൂര്‍ണമായും കുറ്റവാളിയാക്കാനാണ്.

ജാമ്യം നിഷേധിക്കാനുള്ള ഗൂഢ പ്രവര്‍ത്തനം പലയിടത്തും നടക്കുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ദിലീപ് കുറ്റവാളി ആണെന്ന് തെളിഞ്ഞാല്‍ ഈ പറഞ്ഞതിന്റെ പേരില്‍ ദിലീപിന്റെ കൂടെ ഏത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും തോംസണ്‍ വ്യക്തമാക്കി.

Share.

Leave A Reply

Powered by Lee Info Solutions