അഞ്ചാം തലമുറ ഡിസ്കവറി ഇന്ത്യയിലെത്തി

0

അഞ്ചാം തലമുറ ലാന്‍ഡ് റോവര്‍ ഡിസ്കവറി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ഏഴ് സീറ്റര്‍ ലക്ഷുറി എസ്‍യുവിയ്ക്ക് അഞ്ച് വകഭേദങ്ങളുണ്ട്. ഏറ്റവും മുന്തിയ വകഭേദമായ ഫസ്റ്റ് എഡിഷ (ഡീസല്‍ ) ന് ഒരു കോടി രൂപയിലേറെയാണ് വില.

ഡിസ്കവറിയ്ക്ക് പെട്രോള്‍ ,ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. മൂന്ന് ലീറ്റര്‍ , ആറ് സിലിണ്ടര്‍ ( വി6) , ടര്‍ബോ പെട്രോള്‍ എന്‍ജിന് 340 ബിഎച്ച്‌പി – 450 എന്‍എം ആണ് ശേഷി. മൂന്ന് ലീറ്റര്‍ , വി 6 ഡീസല്‍ എന്‍ജിന് 258 ബിഎച്ച്‌പി-600 എന്‍എം. ഫോര്‍ വീല്‍ ഡ്രൈവ് എസ്‍യുവിയുടെ രണ്ട് എന്‍ജിനുകള്‍ക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉപയോഗിക്കുന്നു.

ഓഫ്റോഡ് മികവുള്ള ഡിസ്കവറിയ്ക്ക് 900 മിമീ ആഴമുള്ള വെള്ളക്കെട്ടിലൂടെയാം ഓടാനാവും. ഹെഡ്സ്‍ അപ്പ് ഡിസ്പ്ലേ. 10 ഇഞ്ച് സ്ക്രീനുള്ള ആറ് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, രണ്ട് സണ്‍റൂഫുകള്‍ , പാരലല്‍ പാര്‍ക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ഒമ്ബത് യുഎസ്‍ബി പോര്‍ട്ടുകള്‍ , നാല് 12 വോള്‍ട്ട് ചാര്‍ജിങ് പോയിന്റുകള്‍ , ത്രീ ജി വൈഫൈ ഹോട്ട്സ്പോട്ട് തുടങ്ങി ഫീച്ചറുകളുടെ നീണ്ട നിരതന്നെയുണ്ട് ഡിസ്കവറിയ്ക്ക്. ഔഡി ക്യു സെവന്‍ , ബിഎംഡബ്ല്യു എക്സ്‍ ഫൈവ്, മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ മോഡലുകളുമായാണ് ലാന്‍ഡ് റോവര്‍ ഡിസ്കവറി മത്സരിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions