ജോലി കൊച്ചിയിലെ ഹോട്ടലിൽ തൂപ്പുകാരൻ; ആസ്തി 6000 കോടി, പരിചയപ്പെടാം ആ വ്യക്തിയെ

0

dre

ഇത് ഒരു സിനിമ കഥയോ , കെട്ടുകഥയോ ഒന്നുമല്ല, നമ്മുടെ മൂക്കിൻ തുമ്പത്ത്, കൊച്ചിയിൽ സംഭവിച്ച ഒരു യാഥാർഥ്യമാണ്. കൊച്ചിയിലെ ഹോട്ടലുകളിൽ മേശ തുടച്ചും, പാത്രങ്ങൾ കഴുകിയും ജീവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ നമുക്ക് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ അവരിൽ ഒരാൾ 6000 കോടി രൂപയുടെ ആസ്തി ഉള്ള ആളാണെന്ന് പറഞ്ഞാൽ ആരെങഅകിലും വിശ്വസിക്കുമോ.

എങ്കിൽ സംഭവം സത്യമാണ്. കോടികള്‍ വിറ്റുവരവുള്ള രത്‌നവ്യാപാരിയുടെ മകനാണ് ഈ കഥയിലെ നായകന്‍. ഹോട്ടല്‍ത്തൊഴിലാളിയുടെ വേഷത്തില്‍ ജോലിയുടെ മഹത്വവും ജീവിതാനുഭവങ്ങളും സ്വായത്തമാക്കാനെത്തിയ ദ്രവ്യയെന്ന എംബിഎക്കാരനെ ലോകത്തിനു പരിചയപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകനായ ഷാജഹാന്‍ കാളിയത്താണ്.

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജഹാൻ ദ്രവ്യയെന്ന കോടീശ്വരനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്.

സംഭവം പുറംലോകം അറിഞ്ഞെന്ന് മനസിലായി നാട്ടിലേക്ക് മടങ്ങിയ ദ്രവ്യ പിന്നെയെത്തിയത് തന്‍റെ സഹപ്രവർത്തകർക്കും തനിക്ക് ജോലി നൽകിയ കടയുടമയ്ക്കും എന്തിന് താൻ സ്ഥിരമായി ചായകുട്ടിക്കാറുള്ള തട്ടുകടക്കാരനും നൽകാനായി കൈനിറയെ സമ്മാനപ്പൊതികളുമായാണ്.

6000 കോടി വിറ്റു വരവുള്ള ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് കമ്പനിയുടെ ഉടമ സാവ്ജി ധോലാക്കിയയുടെ മുന്ന് മക്കളില്‍ ഇളയവനാണ് ദ്രവ്യ. ജീവിതം പഠിക്കാൻ ആരും തിരിച്ചറിയില്ലെന്ന് ഉറപ്പുള്ളയിടിത്തേക്ക് അച്ഛനയച്ചതാണ്. മേശ തുടച്ചും കടയില്‍ ജോലി ചെയ്തും ഒരു മാസത്തോളം നമ്മുടെ കൊച്ചിയില്‍.

ഷാജഹാൻ കാളിയത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കടപ്പാട്: ഷാജഹാൻ കാളിയത്ത്

Share.

Leave A Reply

Powered by Lee Info Solutions