ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള ക​ടു​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി

0

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായി ഏർപ്പെടുത്തിയ കടുത്ത പരീക്ഷണങ്ങൾ മോട്ടോർ‌വാഹനവകുപ്പ് പിൻവലിച്ചു. കയറ്റത്തിൽ നിർത്തിയ ശേഷം പിന്നോട്ട് ഉരുളാതെ വാഹനം മുന്നോട്ട് എടുക്കുക, പിന്നോട്ടെടുത്ത് പാർക്ക് ചെയ്യുക, എന്നിവയാണ് ഒഴിവാക്കുന്നത്. ഗതാഗത മന്ത്രിയുടെ നിർ‌ദേശത്തെ തുടർന്നാണ് പുതിയ പരീക്ഷണങ്ങൾ പിൻവലിച്ചത്. സിഐടിയുവിന്‍റെ നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍റെ പരാതിയെ തുടർന്നാണ് നടപടി.

തിങ്കളാഴ്ച മുതൽ പരിഷ്ക്കരിച്ച ഡ്രൈവിംഗ് ടെസ്റ്റാണ് നടക്കുക. ട്രാക്ക് വേര്‍തിരിക്കുന്നതിനുള്ള കമ്പികളുടെ നീളം 75 സെന്‍റീമീറ്ററായി കുറച്ചിട്ടുണ്ട്. ട്രാക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ കമ്പികള്‍, കുറ്റികള്‍, റിബണ്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions